

ന്യൂഡൽഹി: ന്യൂസിലാൻഡ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ സമയം ചോദ്യം ചെയ്ത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകൾ കളിച്ച് എത്തുന്നത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുമ്പോൾ അവർക്ക് മുൻതൂക്കം നൽകുന്നതായി സച്ചിൻ പറഞ്ഞു.
ന്യൂസിലാൻഡിന് ഇവിടെ ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ട്. കാരണം ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകൾ കളിച്ചാണ് ഫൈനലിന് അവർ എത്തുന്നത്. ഇന്ത്യൻ ടീം ആവട്ടെ ഇവിടെ ഇൻട്രാ സ്ക്വാഡ് മത്സരം മാത്രം കളിച്ചാണ് എത്തുന്നത്. എന്നാൽ ഇന്ത്യൻ താരങ്ങൾ പല ഘട്ടങ്ങളിലായി ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. ടെസ്റ്റിലായും ഇന്ത്യ എ ടിമീനായെല്ലാം. അതിനാൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഇന്ത്യൻ കളിക്കാർക്ക് പൂർണമായും അപരിചിതമല്ല, സച്ചിൻ ചൂണ്ടിക്കാണിച്ചു.
ഇംഗ്ലണ്ട്-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര എപ്പോഴാണ് തീരുമാനിച്ചത് എന്ന് എനിക്ക് അറിയില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിവീസ് സ്ഥാനം ഉറപ്പിക്കുന്നതിന് മുൻപ് ഇത് നിശ്ചയിച്ചിരുന്നു എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ യാദൃശ്ചികമായി സംഭവിച്ചതാവാം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുമായി ഇംഗ്ലണ്ട്-ന്യൂസിലാൻഡ് പര്യടനത്തിന് ബന്ധമില്ല. അങ്ങനെ വരുമ്പോൾ ആദ്യം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും അതിന് ശേഷം ന്യൂസിലാൻഡ്-ഇംഗ്ലണ്ട് പരമ്പരയും നടത്താമായിരുന്നു, സച്ചിൻ പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടർന്ന് വന്ന ഇടവേളകളും മറ്റും ഫൈനലിന്റെ ആവേശം കെടുത്തിയിരുന്നു. ഇടവേളകളില്ലാതെ വരുന്ന ഏകദിന, ടി20 ലോകകപ്പുകളാണെങ്കിൽ അതിൽ ഒരു തുടർച്ച അനുഭവപ്പെടും. ഇത് ഒരു ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവരുതായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സീരീസ് എന്ന നിലയിലാണ് നടത്തേണ്ടിയിരുന്നത് എന്നും സച്ചിൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates