ഈ കാലത്ത് ഏതെങ്കിലും ടീം 100ല്‍ താഴെ പുറത്താകുമോ? വോണിന്റെ പഴയ ട്വീറ്റ് എടുത്ത് ട്രോളി വസീം ജാഫര്‍

ഓസ്‌ട്രേലിയക്ക് എതിരെ 68 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയതിന് പിന്നാലെ മുന്‍ നായകന്‍ മൈക്കല്‍ വോണിനെ ട്രോളി വസീം ജാഫര്‍
വസീം ജാഫർ, വോൺ/ഫയൽ ചിത്രം
വസീം ജാഫർ, വോൺ/ഫയൽ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്ക് എതിരെ 68 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയതിന് പിന്നാലെ മുന്‍ നായകന്‍ മൈക്കല്‍ വോണിനെ ട്രോളി വസീം ജാഫര്‍. ഇന്ത്യയെ പരിഹസിച്ചുള്ള വോണിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയാണ് ജാഫറിന്റെ ട്രോള്‍. 

92 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആയതിന് പിന്നാലെ വന്നതാണ് വോണിന്റെ ട്വീറ്റ്. ഈ കാലത്ത് 100ല്‍ താഴെ റണ്‍സിന് ഏതെങ്കിലും ടീം ഓള്‍ഔട്ട് ആവുമോ എന്നാണ് വോണ്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ചൂണ്ടി വീഡിയോയുമായാണ് ജാഫറിന്റെ വരവ്. 

ന്യൂസിലാന്‍ഡിന് എതിരെ 92ന് ഇന്ത്യ പുറത്ത്‌

2019ല്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് ഇന്ത്യ 92 റണ്‍സിന് ഓള്‍ഔട്ടായത്. ഹാമില്‍ട്ടന്‍ ഏകദിനത്തിലായിരുന്നു ഇത്. ഏകദിനത്തിലെ ഇന്ത്യയുടെ ന്യൂസിലാന്‍ഡിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇത്. 

ആഷസില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിനാണ് ഓസ്‌ട്രേലിയ ചുരുട്ടിക്കെട്ടിയത്. ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം. ക്യാപ്റ്റന്‍ ജോ റൂട്ടും ബെന്‍ സ്‌റ്റോക്ക്‌സും. ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബോളന്‍ഡിന്റെ ബൗളിങ് ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com