രണ്ടാം ദിനവും മഴയെടുക്കുമോ? സതാംപ്ടണിലെ ഇന്നത്തെ കാലാവസ്ഥ

കാത്തിരുന്ന പോരാട്ടത്തിന്റെ രണ്ടാം ദിനം കളി സാധ്യമാവുമോ എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം മഴ സമ്പൂർണ ആധിപത്യം പുലർത്തിയതിന്റെ അസ്വസ്ഥതയിലാണ് ആരാധകർ. കാത്തിരുന്ന പോരാട്ടത്തിന്റെ രണ്ടാം ദിനം കളി സാധ്യമാവുമോ എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്. രണ്ടാം ദിനവും സതാംപ്ടണിൽ മഴ മുന്നറിയിപ്പുണ്ട്. എന്നാൽ ശനിയാഴ്ച മഴ കുറയുകയും ചെറുതായി തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തു.

ഒരു പന്ത് പോലും എറിയാനാവാതെ ആദ്യ ദിനം അവസാനിച്ചപ്പോൾ രണ്ടാം ദിനം അരമണിക്കൂർ നേരത്തെ മത്സരം ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം ദിനവും മഴയ്ക്ക് സാധ്യത നൽകിയാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ ആദ്യ സെഷനിൽ മഴയുടെ ഇടപെടൽ ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഉച്ചയ്ക്ക് ശേഷം സതാംപ്ടണിൽ ഇന്ന് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 1.99 മില്ലീമീറ്റർ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വൈകുന്നേരം കനത്ത മഴയാണ് സതാംപ്ടണിൽ പ്രവചിച്ചിരിക്കുന്നത്. 6.1മിമീ മഴയാണ് വൈകുന്നേരം പ്രതീക്ഷിക്കുന്നത്. ഇതോടെ രണ്ടാം ദിനം 90 ഓവറും കളി നടക്കാനുള്ള സാധ്യതയില്ല. 

ഒരു ദിവസം മാത്രം റിസർ‌വ് ഡേയുള്ള സാഹചര്യത്തിൽ മഴ വില്ലനാവുകയും ചെയ്യുമ്പോൾ മത്സരം ഡ്രോയിൽ അവസാനിച്ചേക്കും. അങ്ങനെ വന്നാൽ ഇരു ടീമുകളേയും വിജയികളായി പ്രഖ്യാപിക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com