ചരിത്രമെഴുതി ഒൻസ് ജാബ്യുർ; വിംബിൾഡണിൽ ശ്രദ്ധേയ നേട്ടം

ചരിത്രമെഴുതി ഒൻസ് ജാബ്യുർ; വിംബിൾഡണിൽ ശ്രദ്ധേയ നേട്ടം
ഒൻസ് ജാബ്യുർ/ ട്വിറ്റർ
ഒൻസ് ജാബ്യുർ/ ട്വിറ്റർ
Updated on
1 min read

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് പോരാട്ടത്തിൽ ചരിത്രമെഴുതി ടുണീഷ്യൻ താരം ഒൻസ് ജാബ്യുർ. ഏഴാം സീഡ് ഇഗ സ്വിയാടെകിനെ കീഴടക്കി ക്വാർട്ടറിലെത്തിയ ജാബ്യുർ വിംബിൾഡണിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അറബ് താരമായി. 

കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിലെത്തിയ ജാബ്യുർ  ഒരു ​ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് താരമായി ചരിത്രം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ നേട്ടം. 

ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ജാബ്യുറിൻറെ ചരിത്ര വിജയം. സ്കോർ 5-7, 6-1, 6-1. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ കിരീട ജേത്രിയാണ് സ്വിയാടെക്. 

പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടറിലെത്തിയ ഏഴാം സീഡ് മറ്റിയോ ബരേറ്റിനിയും മറ്റൊരു ചരിത്ര നേട്ടത്തിന് ഉടമയായി. കഴിഞ്ഞ 23 വർഷത്തിനിടെ വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമായി മാറി. പ്രീ ക്വാർട്ടറിൽ സീഡില്ലാത്ത താരം ഇല്യ ഇവാഷ്കയെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് ബരേറ്റിനിയുടെ മുന്നേറ്റം. സ്കോർ  6-4, 6-3, 6-1. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com