ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ ഇന്ന് ഇറങ്ങും; മിന്നുമണി കളിച്ചേക്കും

സെപ്റ്റംബറില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കമാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പരിശീലനത്തിനിടെ
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പരിശീലനത്തിനിടെ
Updated on
1 min read

മുംബൈ: ഇന്ത്യാ- ഇംഗ്ലണ്ട് വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കം. വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി. സെപ്റ്റംബറില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കമാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. മലയാളിതാരം മിന്നുമണി ഇന്ത്യന്‍ ടീമിലുണ്ട്.

ഈ വര്‍ഷം ട്വന്റി20യില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ നേട്ടമാണ് അതില്‍ ശ്രദ്ധേയം. ബംഗ്ലാദേശിനെതിരായ പരമ്പര നേട്ടവും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര കപ്പില്‍ ഫൈനലില്‍ കടക്കാനുമായി. ലോക രണ്ടാംറാങ്കുകാരായ ഇംഗ്ലണ്ട് ക്ഷീണത്തിലാണ്.

ഇന്ത്യ റാങ്കിങ് പട്ടികയില്‍ നാലാമതാണ്. പക്ഷേ, ഇംഗ്ലണ്ടിനെതിരെ നല്ല റെക്കോഡില്ല. പോരാത്തതിന് ട്വന്റി 20യില്‍ സ്വന്തം തട്ടകത്തിലും പ്രകടനം മോശമാണ്. സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിനെതിരെ ഒമ്പത് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ രണ്ടില്‍ മാത്രമാണ് ജയം. അവസാനം ജയിച്ചത് 2018 മാര്‍ച്ചിലും. ഇംഗ്ലണ്ടിനെതിരെ 27 മത്സരങ്ങള്‍ കളിച്ചതില്‍ ആകെ ഏഴ് ജയം മാത്രമാണുള്ളത്.

ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായിരുന്ന മിന്നുവിന് ആദ്യകളിയില്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ തിളങ്ങിയിരുന്നു. നാത് സ്‌കീവര്‍ ബ്രുന്റ്, ഡാന്നി വ്യാത്, സോഫി എക്ലെസ്റ്റോണ്‍, സാറ ഗ്ലെന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com