2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ്; 8 ടീമുകളുടെ ടി20 പോര് 

ഐസിസി വനിതാ ടി20 റാങ്കിങ്ങില്‍ ആദ്യ ആറില്‍ നില്‍ക്കുന്ന ടീമുകളും, ആതിഥേയരായ ഇംഗ്ലണ്ടും ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടും
2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ്; 8 ടീമുകളുടെ ടി20 പോര് 
Updated on
1 min read

ദുബായ്: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സര ഇനമാവും. ഐസിസി ഇക്കാര്യം സ്ഥിരീകരിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുന്നത്. 

1998ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് ടീം മത്സരിച്ചിരുന്നു. ഐസിസി വനിതാ ടി20 റാങ്കിങ്ങില്‍ ആദ്യ ആറില്‍ നില്‍ക്കുന്ന ടീമുകളും, ആതിഥേയരായ ഇംഗ്ലണ്ടും ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടും. എട്ടാം സ്ഥാനക്കാരായി ടൂര്‍ണമെന്റില്‍ എത്തുക ക്വാളിഫയറില്‍ ജയിക്കുന്ന ടീം. 

2022 ജനുവരി 31ന് മുന്‍പ് എട്ടാം സ്ഥാനക്കാരെ അറിയാം. എന്നാല്‍ ഏത് ഫോര്‍മാറ്റിലാവും ക്വാളിഫയര്‍ മത്സരങ്ങള്‍ എന്ന് പ്രഖ്യാപിച്ചിട്ടില്ല. ഐസിസി അഫിലിയേറ്റഡ് ആയ വെസ്റ്റ് ഇന്‍ഡീസ് ടീം അല്ലാതെ, കരീബിയന്‍ രാജ്യത്തിനും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com