വിരമിച്ച ഇതിഹാസ പേസർ വീണ്ടും ടീമിൽ! വനിതാ ടി20 ലോകകപ്പിലേക്ക് തിരികെ വിളിച്ച് ദക്ഷിണാഫ്രിക്ക

കഴിഞ്ഞ രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിരീടമില്ല
Shabnim Ismail bowling
Shabnim Ismailx
Updated on
1 min read

ജൊഹന്നാസ്ബര്‍ഗ്: വിരമിച്ച താരത്തെ വനിതാ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്ക. വനിതാ ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്ക ടീം പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് വെറ്ററന്‍ പേസര്‍ ഷബ്‌നിം ഇസ്‌മൈലിനെ ടീമിലേക്ക് തിരിച്ചു വിളിച്ചതാണ്.

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് ലോക പോരാട്ടം.

ഈയടുത്താണ് ഷബ്‌നിം ഇസ്‌മൈല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരായില്‍ ഒരാളായാണ് താരത്തെ വിലയിരുത്തുന്നത്. ടി20 ഫോര്‍മാറ്റില്‍ 123 അന്താരാഷ്ട്ര വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 2023ലെ വനിതാ ടി20 ലോകകപ്പ് ഫൈനല്‍ കളിച്ച ദക്ഷിണാഫ്രിക്ക ടീമില്‍ 37കാരി അംഗമായിരുന്നു. ഫൈനലില്‍ പക്ഷേ ഓസ്‌ട്രേലിയയോടു തോറ്റു.

Shabnim Ismail bowling
പ്ലേ ഓഫ് ഉറപ്പിക്കാൻ ​ഗുജറാത്ത്, ഹൈദരാബാദ്; മത്സരം ഉറ്റുനോക്കി ചെന്നൈയും

ലോറ വോള്‍വാര്‍ടാണ് ടീമിനെ നയിക്കുന്നത്. ഇത്തവണ കന്നി ഐസിസി കിരീടമാണ് അവര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പ് ഫൈനലിലും പ്രോട്ടീസ് വനിതകള്‍ കളിച്ചെങ്കിലും കിരീടം ഇല്ലായിരുന്നു. ഇത്തവണ ആ കോട്ടം തീര്‍ക്കാന്‍ ദൃഢനിശ്ചയത്തിലാണ് ടീം.

ദക്ഷിണാഫ്രിക്ക ടീം: ലോറ വോള്‍വാര്‍ട് (ക്യാപ്റ്റന്‍), തസ്മിന്‍ ബ്രിറ്റ്‌സ്, നദിന്‍ ഡി ക്ലാര്‍ക്, അന്നെരി ഡ്രെക്‌സന്‍, ഷബ്‌നിം ഇസ്‌മൈല്‍, സിനാലോ ജഫ്ത, മരിസന്‍ കാപ്, അയബോംഗ ഖക, സന്‍ ലൂസ്, കാര്‍ബോ മെസോ, നോന്‍കുലുലേകോ മ്ലാബ, കയ്‌ല റെയ്‌നകെ, തുമി സെഖുഖുനെ, ക്ലോ േ്രട്യാണ്‍, ഡാന്‍ വാന്‍ നിര്‍കെര്‍ക്.

Shabnim Ismail bowling
അവേശ ജയത്തിൽ 'അശ്ലീല ആം​ഗ്യം'; ടിം ഡേവിഡിന് കനത്ത പിഴ ശിക്ഷ (വിഡിയോ)
Summary

Shabnim Ismail: South Africa womens national cricket team have announced their squad for the ICC Womens T20 World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com