

ദുബായ്: വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. കന്നിക്കീരിടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും മൈതാനത്ത് ഇറങ്ങുക. രാത്രി 7.30 മുതല്‍ ദുബായിലാണ് മത്സരം. ഇരുടീമുകളും ഇതുവരെ ടി20 ലോകകപ്പ് നേടിയിട്ടില്ല. ന്യൂസിലന്‍ഡ് 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫൈനലിലെത്തിയത്. 2009ലും 2010ലും റണ്ണറപ്പായി. ദക്ഷിണാഫ്രിക്ക കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ നാലുകളില്‍ മൂന്നും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇരുടീമുകളും സെമിയിലെത്തിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ആ നിരാശ മായ്ക്കാനുള്ള സുവര്‍ണാവസരമാണിത്. ഇക്കുറി സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് ടീമിന്റെ ആവേശമുയര്‍ത്തും. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശം. ഈ ലോകകപ്പിലെ റണ്‍നേട്ടത്തില്‍ മുന്നിലുള്ള ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ത്ത് (അഞ്ചുകളി, 190 റണ്‍സ്), ടാസ്മിന്‍ ബ്രിറ്റ്‌സ് (അഞ്ചു കളി, 170 റണ്‍സ്), പത്തുവിക്കറ്റ് നേടിയ നോണ്‍കുലുലേക്കോ മലാബ തുടങ്ങിയവരാണ് ടീമിന്റെ കുതിപ്പിന് നേതൃത്വം നല്‍കിയത്.
ഓസീസ് ആറുതവണ ലോകകപ്പ് നേടിയിട്ടുണ്ട്. സെമിയില്‍ എട്ട് റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍, ഓപ്പണര്‍ സൂസി ബേറ്റ്‌സ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് കപ്പോടെ യാത്രയയപ്പ് നല്‍കാനുള്ള ശ്രമത്തിലാണ് ന്യൂസീലന്‍ഡ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates