അസാധ്യം, ഒരേ ഒരു ക്രിസ്റ്റ്യാനോ; 'ഇതിഹാസ'ത്തെ മറികടന്നു; ഡെബിള്‍ റെക്കോര്‍ഡ്

ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും ഇതോടെ റൊണാള്‍ഡോ സ്വന്തമാക്കി
Cristiano Ronaldo
Cristiano Ronaldo
Author:
Updated on
1 min read

വിമര്‍ശകരുടെ നാവടക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ രണ്ടാംമത്സരത്തിന്റെ ആറാം മിനിറ്റില്‍ അതിമനോഹരമായ ഗോള്‍ നേടിയാണ് റൊണാള്‍ഡോയുടെ തിരിച്ചുവരവ്. ഇതോടെ ആറ് ലോകകപ്പുകള്‍ ഗോള്‍ നേടുന്ന എകതാരമെന്ന് റെക്കോര്‍ഡ് ക്രിസ്റ്റിയാനോ സ്വന്തം പേരില്‍ എഴുതി. കളിയുടെ ആദ്യപകുതിയില്‍ ക്രിസ്റ്റ്യാനോ രണ്ടുഗോളുകള്‍ നേടി

ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും ഇതോടെ റൊണാള്‍ഡോ സ്വന്തമാക്കി. ഒമ്പത് ഗോളുകളോടെ, ഈ പട്ടികയില്‍ ഒന്നാമതുള്ള ഇതിഹാസ താരം യുസേബിയോയാണ് റൊണാള്‍ഡോ മറികടന്നത്.

കോംഗോയ്‌ക്കെതിരായ മത്സരത്തിനിടെ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളിലേക്കെത്തിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു സാധിച്ചിരുന്നില്ല. 90 മിനിറ്റും ഗ്രൗണ്ടില്‍ തുടര്‍ന്നിട്ടും റൊണാള്‍ഡോയുടെ 'ഇംപാക്ട്' പേരിനു മാത്രമായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു. ആദ്യ മത്സരത്തിനു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കാന്‍ റൊണാള്‍ഡോ തയാറായിരുന്നില്ല.

മെസിയുടെ ഹാട്രിക്കും എംബാപ്പെയുടെ ഗോള്‍ വേട്ടയും, ഹാളണ്ടിന്റെ മികച്ച പ്രകടനം ഉള്‍പ്പടെ സൂപ്പര്‍ താരങ്ങള്‍ അരങ്ങുവാണപ്പോള്‍ ക്രിസ്റ്റിയനോയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഡിആര്‍ കോംഗോയോട് സമനില വഴങ്ങിയ പോര്‍ച്ചുഗല്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനമേറ്റതും ക്രിസ്റ്റ്യാനോയ്ക്കായിരുന്നു.

Summary

World Cup 2026: Cristiano Ronaldo becomes first man to score a goal in six World Cups

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com