അശ്വിൻ, ലബുഷെയ്ൻ/ പിടിഐ
അശ്വിൻ, ലബുഷെയ്ൻ/ പിടിഐ

അപ്രതീക്ഷിതം അശ്വിനും ലബുഷെയ്‌നും; ലോകകപ്പിനുള്ള 10 ടീമുകളുടെ 15 അംഗ സംഘങ്ങള്‍

ഇന്ത്യന്‍ ടീമിലേക്ക് വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കടന്നു വന്നതും ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മര്‍നസ് ലബുഷെയ്ന്‍ എത്തിയതുമാണ് അപ്രതീക്ഷിത മാറ്റം
Published on

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക്. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന പത്ത് ടീമുകളും അവരുടെ അവസാന 15 അംഗ സംഘത്തെ ഉറപ്പിച്ചു. ഇന്നലെയായിരുന്നു ടീമില്‍ മാറ്റം വരുത്താനുള്ള അവസാന അവസരം. 

ഇന്ത്യന്‍ ടീമിലേക്ക് വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കടന്നു വന്നതും ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മര്‍നസ് ലബുഷെയ്ന്‍ എത്തിയതുമാണ് അപ്രതീക്ഷിത മാറ്റം. അക്ഷര്‍ പട്ടേലിനു പരിക്കേറ്റതാണ് അശ്വിന്റെ അവസാന ഉള്‍പ്പെടലിനു കാരണമായത്. 

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയിരുന്നു. പരമ്പരയില്‍ ഭേദപ്പെട്ട ബൗളിങും താരം പുറത്തെടുത്തു. പരിക്കേറ്റ് വിശ്രമിക്കുന്ന അക്ഷറിനു ഫിറ്റ്‌നസ് തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ അശ്വിന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചു. 

ഓസ്‌ട്രേലിയ സ്പിന്നര്‍ ആഷ്ടന്‍ ആഗറിനെ ഒഴിവാക്കിയാണ് ലബുഷെയ്‌നിനെ ഉള്‍പ്പെടുത്തിയത്. പരിക്കില്‍ നിന്നു പൂര്‍ണമായി മുക്തനാകാത്ത ട്രാവിസ് ഹെഡ്ഡിനെ ടീമില്‍ നിലനിര്‍ത്തിയതും ശ്രദ്ധേയമായി. ആഗര്‍ പുറത്തായതോടെ ടീമിലെ ഏക സ്‌പെഷലിസ്റ്റ് സ്പിന്നര്‍ ആദം സാംപ മാത്രമായി. 

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദു ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്. 

പാകിസ്ഥാന്‍: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദബ് ഖാന്‍, ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമദ്, ആഘ സല്‍മാന്‍, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വാസിം. 

ഓസ്‌ട്രേലിയ: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, സീന്‍ അബ്ബോട്ട്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ്, മര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്. 

ഇംഗ്ലണ്ട്: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ഗസ് അറ്റ്കിന്‍സന്‍, ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍, ലിയാം ലിവിങ്‌സ്റ്റന്‍, ഡേവിഡ് മാലന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്‌റ്റോക്‌സ്, റീസ് ടോപ്‌ലി, ഡേവിഡ് വില്ലി, മാര്‍ക് വുഡ്, ക്രിസ് വോക്‌സ്. 

ന്യൂസിലന്‍ഡ്: കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ട്രെന്റ് ബോള്‍ട്ട്, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ലോകി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ടോം ലാതം, ഡാരില്‍ മിച്ചല്‍, ജമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, വില്‍ യങ്. 

ദക്ഷിണാഫ്രിക്ക: ടെംബ ബവുമ (ക്യാപ്റ്റന്‍), ജെറാള്‍ഡ് കോറ്റ്‌സി, ക്വിന്റന്‍ ഡി കോക്ക്, റീസ ഹെന്റിക്‌സ്, മാര്‍ക്കോ ജെന്‍സന്‍, ഹെയ്ന്റിച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുന്‍ഗി എന്‍ഗിഡി, ആന്റില്‍ ഫെലുക്വായോ, കഗിസോ റബാഡ, ടബ്‌രിസ് ഷംസി, റസി വാന്‍ ഡെര്‍ ഡുസന്‍, ലിസാഡ് വില്ല്യംസ്. 

ശ്രീലങ്ക: ദസുൻ ഷനക (ക്യാപ്റ്റന്‍), കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, പതും നിസ്സങ്ക, ലഹിരു കുമാര, ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, മഹീഷ താക്ഷണ, ദുനിത് വെള്ളാലഗെ, കസുന്‍ രജിത, മതീഷ് പതിരന, ദില്‍ഷന്‍ മധുഷങ്ക, ദുഷന്‍ ഹേമന്ത. ചമിക കരുണരത്‌നെ (ട്രാവലിങ് റിസര്‍വ്).  

ബംഗ്ലാദേശ്: ഷാകിബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍ തമിം, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖര്‍ റഹീം, മഹ്മുദുല്ല റിയാദ്, മെഹിദി ഹസന്‍ മിറസ്, നസും അഹമദ്, ഷാക് മെഹ്ദി ഹസന്‍, ടസ്‌കിന്‍ അഹമദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മുദ്, ഷൊരിഫുള്‍ ഇസ്ലാം, തന്‍സിം ഹസന്‍ ഷാകിബ്. 

അഫ്ഗാനിസ്ഥാന്‍: ഹഷ്മതുല്ല ഷാഹിദി (ക്യാപ്റ്റന്‍), റഹ്മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സാദ്രാന്‍, റിയാസ് ഹസന്‍, റഹ്മത് ഷാ, നജീബുല്ല സാദ്രാന്‍, മുഹമ്മദ് നബി, ഇക്രം അലിഖില്‍, അസ്മതുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീപ് റഹ്മാന്‍, നൂര്‍ അഹമദ്, ഫസല്‍ഹഖ് ഫാറൂഖി, അബ്ദുല്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്. 

നെതര്‍ലന്‍ഡ്‌സ്: സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍), മാക്‌സ് ഒഡൗഡ്, ബാസ് ഡെ ലീഡ്, വിക്രം സിങ്, തേജ നിദമനുരു, പോള്‍ വാന്‍ മീകരന്‍, കോളിന്‍ അക്കര്‍മാന്‍, റോയ്‌ലെഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്, അര്യന്‍ ദത്ത്, റ്യാന്‍ ക്ലെയിന്‍, വെസ്‌ലി ബരെസി, സഖീബ് സുല്‍ഫിഖര്‍, ഷരിസ് അഹമദ്, സിബ്രന്‍ഡ് എംഗല്‍ ബ്രെക്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com