ഇന്ത്യയില്‍ പാരാ അത്‍ലറ്റിക്‌സിനെത്തി; 2 വിദേശ പരിശീലകരെ തെരുവു നായ കടിച്ചു

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് സംഭവം
Foreign Coaches Bitten By Stray Dogs
World Para Athletics Championships 2025X
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അരങ്ങേറുന്ന ലോക പാരാ അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്‌സ് പോരാട്ടത്തിനായി എത്തിയ രണ്ട് വിദേശ പരിശീലകര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ജപ്പാന്‍, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന പരിശീലകരെയാണ് തെരുവ് നായ ആക്രമിച്ചത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. ജപ്പാന്‍ പരിശീലകന്‍ മയ്‌കോ ഒകുമറ്റ്‌സു, കെനിയന്‍ കോച്ച് ഡെന്നിസ് മരഗിയ എന്നിവരെയാണ് നായ ആക്രമിച്ചത്. സ്റ്റേഡിയത്തിൽ പരിശീലനമടക്കമുള്ള തയ്യാറെടുപ്പുകൾ ടീമുകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം.

Foreign Coaches Bitten By Stray Dogs
കോഹ്‌ലിയും രോഹിതും തിരിച്ചെത്തുന്നു; ഇന്ത്യയുടെ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും?

പിന്നാലെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് വിവരം.

സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. സ്‌റ്റേഡിയത്തിലെ സുരക്ഷ സംബന്ധിച്ചാണ് വിമര്‍ശനമുയരുന്നത്.

Foreign Coaches Bitten By Stray Dogs
448ല്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസ് പരുങ്ങുന്നു
Summary

World Para Athletics Championships 2025: Despite prior requests for clearing stray dogs, two foreign coaches were bitten at Delhi's Jawaharlal Nehru Stadium during warm-up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com