ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും എന്ന് സൂചന. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി വലിയ സംഘത്തെയാവും പ്രഖ്യാപിക്കുക.
ഐപിഎൽ അവസാനിച്ചതിന് ശേഷം മെയ് 30ടെ ഇന്ത്യൻ കളിക്കാർ ഇംഗ്ലണ്ടിലേക്ക് പറക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് മാറ്റം വന്നേക്കും. കളിക്കാരെല്ലാം ബബിളിന് പുറത്താണ് ഇപ്പോൾ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ട സംഘത്തെ തന്നെ ഇംഗ്ലണ്ടിലേക്ക് പറക്കാനായി തെരഞ്ഞെടുക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ താത്പര്യം എന്നാണ് റിപ്പോർട്ട്.
ഹർദിക് പാണ്ഡ്യ, പൃഥ്വി ഷാ എന്നിവരുടെ സെലക്ഷനാണ് ചർച്ചകൾക്ക് വിധേയമാവുന്നത്. ഐപിഎല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും പുറത്തെടുത്ത മികവ് വെച്ച് പൃഥ്വി ഷാ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിയേക്കും. എന്നാൽ ഹർദിക് പാണ്ഡ്യക്ക് ബാറ്റുകൊണ്ട് തിളങ്ങാൻ സാധിക്കുന്നില്ല എന്നതിനൊപ്പം ടി20യിൽ പോലും ബൗളിങ് സാധ്യമാവുന്നില്ല എന്ന തിരിച്ചടിയുമുണ്ട്.
ഈ സാഹചര്യത്തിൽ പൃഥ്വി ഷായെ ടീമിൽ ഉൾപ്പെടുത്താനും ഹർദിക്കിനെ ഒഴിവാക്കാനുമാണ് സാധ്യത. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ എന്നിവരുടെ പേരിനൊപ്പം ഓപ്പണിങ്ങിലേക്ക് പൃഥ്വിയേയും പരിഗണിച്ചേക്കും. നവ്ദീപ് സെയ്നിക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജയ്ക്കും ഹനുമാ വിഹാരിക്കും ടീമിലേക്ക് മടങ്ങിയെത്താനാവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates