ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും മോശം ബൗളിങ് ശരാശരി; നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇന്ത്യ 

ഓസ്‌ട്രേലിയക്കെതിരെ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും തല്ലുവാങ്ങി കൂട്ടിയപ്പോള്‍ മോശം റെക്കോര്‍ഡുകളും ഇന്ത്യന്‍ ടീമിനെ തേടിയെത്തുന്നു
ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും മോശം ബൗളിങ് ശരാശരി; നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇന്ത്യ 
Updated on: 
1 min read

സിഡ്‌നി: പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ 374 റണ്‍സ്. രണ്ടാമത്തേതില്‍ 389 റണ്‍സ്. ഓസ്‌ട്രേലിയക്കെതിരെ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും തല്ലുവാങ്ങി കൂട്ടിയപ്പോള്‍ മോശം റെക്കോര്‍ഡുകളും ഇന്ത്യന്‍ ടീമിനെ തേടിയെത്തുന്നു. 

എതിരാളികള്‍ക്കെതിരെ ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവും മോശം ബൗളിങ് ശരാശരി ആവുകയാണ് ഇന്ത്യയുടേത്. ബൂമ്ര, ഷമി, സെയ്‌നി എന്നിവര്‍ അടങ്ങിയ ഇന്ത്യയുടെ മൂവര്‍ സഖ്യം കുഴങ്ങിയപ്പോള്‍ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് വേണ്ടിവന്നത് 23 ഓവര്‍. 

2020ല്‍ ഇതുവരെ എട്ട് ഏകദിനങ്ങളാണ് ഇന്ത്യ കളിച്ചത്. ആദ്യ വിക്കറ്റ് വീഴ്ത്തുന്നതില്‍ അവരുടെ ബൗളിങ് ശരാശരി 125.42, ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് ഓരോ മത്സരത്തിലും കഴിഞ്ഞത് 125 റണ്‍സ് വഴങ്ങിയതിന് ശേഷം...

മൂന്നാം ഏകദിനത്തില്‍ ഒരു റണ്‍ പോലും വഴങ്ങാതെ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയാലും കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും മോശം ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവും മോശം ബൗളിങ് ശരാശരിയുടെ ടീം എന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ കഴിയില്ല. 

കെനിയയാണ് ഇവിടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്. 104.37 ആണ് കെനിയയുടെ 2001ലെ ഓപ്പണിങ് വിക്കറ്റിലെ ബൗളിങ്ങ് ശരാശരി. 1997ലെ ബംഗ്ലാദേശിന്റെ 96 ആണ് രണ്ടാം സ്ഥാനത്ത്. ആദ്യ ഏകദിനത്തില്‍ 156 റണ്‍സ് ആണ് ഫിഞ്ചും, വാര്‍ണറും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നേടിയത്. രണ്ടാം ഏകദിനത്തിലേക്ക് എത്തിയപ്പോള്‍ ഇത് 142 റണ്‍സിലേക്ക് എത്തി. 

2020ല്‍ എട്ട് ഏകദിനങ്ങളാണ് ബൂമ്ര കളിച്ചത്. വീഴ്ത്തിയത് മൂന്ന് വിക്കറ്റും. ശരാശരി 146.33. ആറ് കളിയില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com