ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് തിരിച്ചടി; അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് യുനൈറ്റഡ് വേള്‍ഡ് റസ്ലിങ് 

സമീപ കാലത്ത് നിരവധി വിവാദങ്ങള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ഈ വര്‍ഷം ജൂണിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

സൂറിച്ച്: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് ലോക സംഘടനയായ യുനൈറ്റഡ് വേള്‍ഡ് റസ്ലിങ്. ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താത്തിനെ തുടര്‍ന്നാണ് നടപടി. 

സമീപ കാലത്ത് നിരവധി വിവാദങ്ങള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ഈ വര്‍ഷം ജൂണിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ ബ്രിജ് ഭുഷന്‍ ശരണ്‍ സിങിനെതിരായ പ്രതിഷേധവും വിവിധ സംസ്ഥാന യൂണിറ്റുകളുടെ നിയമപരമായ നടപടികളും കാരണം തെരഞ്ഞെടുപ്പ് പല തവണ മാറ്റി വച്ചു. 

നേരത്തെ ജനുവരി, മെയ് മാസങ്ങളില്‍ ഫെഡറേഷന്‍ സമാന രീതിയില്‍ നടപടി നേരിട്ടിരുന്നു. നിലവില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രൂപീകരിച്ച അഡ്- ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഡബ്ല്യുഎഫ്‌ഐയുടെ ദൈനദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com