നെ​ഗറ്റീവ് ഫലത്തിന് ശേഷം വൃധിമാൻ സാഹ വീണ്ടും കോവിഡ് പോസിറ്റീവ്

നിലവിൽ ഡൽഹിയിൽ ഐസൊലേഷനിൽ കഴിയുകയാണ് സാഹ. താൻ കോവിഡ് മുക്തനായതായി സാഹ നേരത്തെ പറഞ്ഞിരുന്നു
വൃധിമാൻ സാഹ/ഫയല്‍ ചിത്രം
വൃധിമാൻ സാഹ/ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡൽഹി: രണ്ടാമത്തെ കോവിഡ് പരിശോധനയിലും സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹയുടെ കോവിഡ് ഫലം പോസിറ്റീവ്. നേരത്തെ സാഹയുടെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവായിരുന്നു. 

നിലവിൽ ഡൽഹിയിൽ ഐസൊലേഷനിൽ കഴിയുകയാണ് സാഹ. താൻ കോവിഡ് മുക്തനായതായി സാഹ നേരത്തെ പറഞ്ഞിരുന്നു. കോവിഡ് ലക്ഷണങ്ങൾ ഒന്നും തന്നെ ഇപ്പോൾ സാഹയ്ക്ക് ഇല്ലെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ച് മൈക്ക് ഹസിക്കും രണ്ടാമത് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു. 

മെയ് നാലിനാണ് സാഹയ്ക്ക് കോവിഡ് പോസിറ്റീവായെന്ന വിവരം പുറത്തറിയുന്നത്. എന്നാൽ മെയ് 1 മുതൽ തനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്നും അന്ന് തന്നെ ടെസ്റ്റിന് വിധേയമാക്കിയതായും സാഹ വെളിപ്പെടുത്തിയിരുന്നു. ഇനി നെ​ഗറ്റീവ് ഫലം വന്ന് സാഹയ്ക്ക് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കേണ്ടതുണ്ട്. 

ഒരു നെ​ഗറ്റീവ് ഫലം വന്നതിന് ശേഷമാണ് പിന്നീട് ഹസിക്ക് രണ്ടാമത് കോവിഡ് പോസിറ്റീവ് റിസൽട്ട് വന്നത്. ഇതേ തുടർന്ന് മാലിദ്വീപിലെ ഓസീസ് സംഘത്തോടൊപ്പം ചേരുന്നത് വൈകി. ഈ ഞയറാഴ്ച ഓസ്ട്രേലിയൻ സംഘം മാലിദ്വീപിൽ നിന്ന് നാട്ടിലേക്ക് തിരിക്കും. വരുൺ ചക്രവർത്തി, സന്ദീപ് വാര്യ‌ർ, ലക്ഷ്മീപതി ബാലാജി, അമിത് മിശ്ര എന്നിവരാണ് കോവിഡ് പോസിറ്റീവായ മറ്റ് താരങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com