

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ 2025-27 സര്‍ക്കിള്‍ ആരംഭിച്ചതിനു പിന്നാലെ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം. നിലവിൽ ഓസ്ട്രേലിയ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമാണ്. ഇരു ടീമുകൾക്കും 12 പോയിന്റ് വീതം. വിജയ ശതമാനവും 100. ഇന്ത്യയെ ഒന്നാം ടെസ്റ്റില്‍ വീഴ്ത്തി ഇംഗ്ലണ്ട് തലപ്പത്തെത്തിയിരുന്നു. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് വിജയിച്ചാണ് ഓസീസ് തലപ്പത്തെത്തിയത്.
ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്, ബംഗ്ലാദേശ് നാലാം സ്ഥാനത്തും. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ശ്രീലങ്ക ഒരു പോരാട്ടം ജയിച്ചപ്പോള്‍ ബംഗ്ലാദേശിന് ഒരു തോല്‍വിയും ഒരു സമനിലയും.
ഇംഗ്ലണ്ടിനോട് ആദ്യ കളി തോറ്റ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്തും. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക ടീമുകള്‍ ഈ സര്‍ക്കിളിലെ പോരാട്ടങ്ങള്‍ തുടങ്ങിയിട്ടില്ല.
WTC points table: The new World Test Championship 2025-27 cycle has commenced with Australia and England leading with a perfect PCT of 100. Sri Lanka follows after their series against Bangladesh.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
