കോഹ്‍ലിയെ പൂജ്യത്തിന് ഔട്ടാക്കി; ഓസ്ട്രേലിയൻ പേസർക്ക് അസഭ്യവർഷം!

ആരാധകരുടെ സൈബർ ആക്രമണം
Xavier Bartlett dismissing Virat Kohli
Xavier Bartlett, Virat Kohlix
Updated on
1 min read

അഡ്ലെയ്ഡ്: രണ്ടാം ഏകദിനത്തിൽ സൂപ്പർ താരം വിരാട് കോഹ്‍ലിയെ പുറത്താക്കിയ ഓസ്ട്രേലിയൻ പേസർ സേവ്യർ ബാർട്ലെറ്റിനു നേരെ വൻ സൈബറാക്രമണം. ഇൻസ്റ്റ​ഗ്രാമിൽ ബാർട്ലറ്റ് പങ്കിട്ട ചിത്രങ്ങൾക്കു താഴെ താരത്തെ തെറി വിളിച്ചും കോഹ്‍ലിയെ അനുകൂലിച്ചും കമന്റുകൾ നിറയുകയാണ്.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് താരമാണ് ബാർട്ലെറ്റ്. താരത്തിന്റെ പഞ്ചാബ് ജേഴ്സിയിലുള്ള ചിത്രത്തിനു താഴെയും വലിയ തോതിൽ മോശം കമന്റുകളുണ്ട്. ഈ ചിത്രത്തിൽ ആർസിബി താരമായ കോഹ്‍ലിയേയും കാണാം.

Xavier Bartlett
Xavier Bartlett dismissing Virat Kohli
ജാവോ ഫെലിക്സിനെ കെട്ടിപ്പിടിച്ചു, സെൽഫിയും എടുത്തു; മലയാളി ഫുട്ബോൾ ആരാധകനെ പിടിച്ച് ജയിലിലിട്ടു!

ആദ്യ മത്സരത്തിൽ പൂജ്യത്തിനു പുറത്തായ കോഹ്‍ലി രണ്ടാം മത്സരത്തിലും റണ്ണൊന്നുമില്ലാതെ മടങ്ങി. 17 വർഷത്തെ കരിയറിൽ ആദ്യമായാണ് കോഹ്‍ലി തുടരെ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിനു മടങ്ങുന്നത്. അ‍‍ഡ്ലെയ്ഡിൽ കോഹ്‍ലിയുടെ പ്രിയപ്പെട്ട മൈതാനത്ത് ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. 9 വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് ഇന്ത്യ നേടിയത്. ഓസീസ് 46.2 ഓവറിൽ 8 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

മത്സരത്തിൽ 4 പന്തുകൾ നേരിട്ട കോഹ്‍ലിയെ ബാർട്ലെറ്റ് വിക്കറ്റിനു മുന്നിൽ കുരുക്കിയാണ് മടക്കിയത്. ഏഴാം ഓവറിലെ ആദ്യ പന്തിൽ ക്യാപറ്റൻ ശുഭ്മാൻ ​ഗില്ലിനെ പുറത്താക്കിയ ബാർട്ലെറ്റ് ഇതേ ഓവറിന്റെ അഞ്ചാം പന്തിലാണ് കോഹ്‍ലിയെയും പുറത്താക്കിയത്. തുടരെ ഔട്ട്സ്വിങറുകൾ എറിഞ്ഞാണ് ബാർട്ലെറ്റ് കോഹ്‍ലിയെ വെട്ടിലാക്കിയത്. മത്സരത്തിൽ ബാർട്ലെറ്റ് 3 വിക്കറ്റുകൾ വീഴ്ത്തി.

Xavier Bartlett dismissing Virat Kohli
ഇന്റര്‍ മയാമിയുടെ തലവര മാറ്റിയ ഇതിഹാസം! ലയണല്‍ മെസി തുടരും...
Summary

Xavier Bartlett faced online backlash after dismissing Virat Kohli for a duck in the second India vs Australia ODI at the Adelaide Oval.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com