ഡബിള്‍ സെഞ്ച്വറി വക്കില്‍ യശസ്വി ജയ്‌സ്വാള്‍; റണ്‍ മല തീര്‍ക്കാന്‍ ഇന്ത്യ

173 റണ്‍സുമായി യുവ ഓപ്പണര്‍ ക്രീസില്‍
Yashasvi Jaiswal celebrate century
Yashasvi Jaiswal x
Updated on
1 min read

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ റണ്‍ മല തീര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിക്കും. ഒന്നാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന കരുത്തുറ്റ നിലയിലാണ്. കിടിലന്‍ സെഞ്ച്വറിയുമായി ഒന്നാം ദിനം കളം വാണ യശസ്വി ജയ്‌സ്വാള്‍ ഡബിള്‍ സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. ഒപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ക്രീസില്‍.

യശസ്വി 173 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. താരം 22 ഫോറുകള്‍ തൂക്കി. ഗില്‍ 20 റണ്‍സുമായും നില്‍ക്കുന്നു.

ഓപ്പണര്‍ കെഎല്‍ രാഹുല്‍ (38), സായ് സുദര്‍ശന്‍ (87) എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും ജോമല്‍ വാറിക്കനാണ് സ്വന്തമാക്കിയത്.

ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് യശസ്വി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. 145 പന്തുകള്‍ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയിലാണ് താരം ശതകം തൊട്ടത്.

Yashasvi Jaiswal celebrate century
രഞ്ജി ട്രോഫി: കേരളത്തെ അസ്ഹറുദ്ദീന്‍ നയിക്കും; സ്‌ക്വാഡില്‍ സഞ്ജു സാംസണും

ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. കന്നി ടെസ്റ്റ് സെഞ്ച്വറി 13 റണ്‍സ് അകലെ നഷ്ടമായതാണ് താരത്തെ നിരാശപ്പെടുത്തിയത്. 165 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം താരം 87 റണ്‍സുമായി മടങ്ങി. രണ്ടാം വിക്കറ്റില്‍ യശസ്വി- സായ് സഖ്യം 193 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.

ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് കിട്ടാന്‍ വിന്‍ഡീസിനു 251 റണ്‍സ് വരെ കാക്കേണ്ടി വന്നു.

Yashasvi Jaiswal celebrate century
'സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാകില്ലെന്നു എല്ലാവരും പറഞ്ഞു; കളിപ്പിക്കുമെന്ന് ​ഗൗതം ഭായ് ഉറപ്പിച്ചിരുന്നു'
Summary

Yashasvi Jaiswal: Yashasvi Jaiswal hit another daddy hundred and remained unbeaten at stumps as India piled on 318 on the opening day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com