Young Indian brigade
അഭിഷേക് ശര്‍മ, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്എക്സ്

'യങ് ഇന്ത്യ' പറന്നു, സിംബാബ്‌വെയിലേക്ക്; സഞ്ജുവും സംഘവും ബാര്‍ബഡോസില്‍ നിന്ന്

ഇന്ത്യ- സിംബാബ്‌വെ ടി20 പരമ്പര ഈ മാസം ആറ് മുതല്‍
Published on

മുംബൈ: സിംബാബ്‌വെ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. യുവ താരങ്ങളടങ്ങിയ ടീമിനെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് നയിക്കുന്നത്. ലോകകപ്പ് ടീമുലുള്ള മലയാളി താരം സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിങ്, യശസ്വി ജയ്‌സ്വാള്‍, ഖലീല്‍ അഹമദ് എന്നിവര്‍ നിലവില്‍ വെസ്റ്റ് ഇന്‍ഡീസിലാണുള്ളത്. ഇവര്‍ ബാര്‍ബഡോസില്‍ നിന്നായിരിക്കും സിംബാബ്‌വെയിലേക്ക് പറക്കുക.

റിയാന്‍ പരാഗ്, രവി ബിഷ്‌ണോയ്, ധ്രുവ് ജുറേല്‍, അഭിഷേക് ശര്‍മ, അവേശ് ഖാന്‍ അടക്കമുള്ള താരങ്ങളാണ് നിലവില്‍ സിംബാബ്‌വെയിലേക്ക് പറന്നത്. ഇവര്‍ക്കൊപ്പം താത്കാലിക പരിശീലകന്‍ വിവിഎസ് ലക്ഷ്മണുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ജൂലൈ ആറിനാണ് ആദ്യ പോരാട്ടം. രണ്ടാം പോരാട്ടം ജൂലൈ ഏഴിനും മൂന്നാം പോരാട്ടം ജൂലൈ പത്തിനും നടക്കും. ജൂലൈ 13, 14 തീയതികളിലാണ് നാലും അഞ്ചും മത്സരങ്ങള്‍. ജൂലൈ ആദ്യം ഇന്ത്യ സിംബാബ്‌വെയിലെ ഹരാരെയില്‍ എത്തും.

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍, ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമദ്, മുകേഷ് കുമാര്‍, കുമാര്‍ ദേശ്പാണ്ഡെ.

Young Indian brigade
മടക്കം പ്രത്യേക വിമാനത്തില്‍; 'ലോക ചാമ്പ്യന്‍മാര്‍' നാളെ നാട്ടില്‍ എത്തും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com