30 പന്തില്‍ 59, 'നൊസ്റ്റു യുവി!'- പറത്തിയത് 7 കൂറ്റന്‍ സിക്‌സുകള്‍; ഫ്ലിക്കും ഡ്രൈവും ചന്തം ചാർത്തി സച്ചിന്റെ ഇന്നിങ്സും (വിഡിയോ)

ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഇന്ത്യ മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗ് ഫൈനലില്‍
Yuvraj Singh smashes 7 sixes as India Masters thrash Australia Masters
യുവരാജ് സിങ്എക്സ്
Updated on
2 min read

റായ്പുര്‍: ക്രിക്കറ്റ് ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ സമ്മാനിച്ച് യുവരാജ് സിങിന്റെ ഏഴ് സിക്‌സുകള്‍ പറത്തിയ വെടിക്ക് അര്‍ധ സെഞ്ച്വറി. ഷഹബാസ് നദീമിന്റെ നാല് വിക്കറ്റ് പ്രകടനം. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യ മാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഇന്ത്യന്‍ മാസ്‌റ്റേഴ്‌സ് ലീഗ് ടി20 പോരാത്തിന്റെ ഫൈനലില്‍.

സെമി പോരാട്ടത്തില്‍ ഒരോവറില്‍ മൂന്ന് സിക്‌സുകളടക്കം പറത്തിയാണ് യുവി പഴയ വീര്യം ഒട്ടും ചോര്‍ന്നിട്ടില്ലെന്നു തെളിയിച്ചത്. 7 സിക്‌സുകള്‍ സഹിതം താരം 30 പന്തില്‍ അടിച്ചെടുത്തത് 59 റണ്‍സ്. 26 പന്തിലാണ് താരം അതിവേഗം 50ല്‍ എത്തിയത്.

ടോസ് നേടി ഷെയ്ന്‍ വാട്‌സന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ മാസ്‌റ്റേഴ്‌സ് നിശ്ചിത ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന മികച്ച സ്‌കോര്‍. മറുപടി പറഞ്ഞ ഓസീസ് മാസ്‌റ്റേഴ്‌സ് 18.1 ഓവറില്‍ 126 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇന്ത്യ മാസ്റ്റേഴ്‌സിന് 94 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

അമ്പാട്ടി റായിഡുവും പവന്‍ നേഗിയും തുടരെ മടങ്ങിയപ്പോള്‍ ഓപ്പണറായി എത്തിയ സച്ചിന്‍ ഒരറ്റം കാത്തു. പിന്നാലെയാണ് യുവി നാലാം സ്ഥാനത്തിറങ്ങി പഴയ വീര്യത്തിലേക്ക് മടങ്ങിയത്. പഴയ ചാരുതയാര്‍ന്ന ഫ്ലിക്കുകളും ഡ്രൈവുകളുമായി സച്ചിനും കളം വാണ് താന്‍ കാലതീതനാണെന്നു തെളിയിച്ചു. സിഗ്നേച്ചര്‍ ഡ്രൈവുകളും സ്വീപ്പുകളും നിറഞ്ഞ സമ്പന്നമായ ഇന്നിങ്‌സായിരുന്നു ഇന്ത്യന്‍ ബാറ്റിങ് മാസ്‌ട്രോ റായ്പുരില്‍ കാഴ്ചവച്ചത്. പിന്നാലെയായിരുന്നു യുവിയുടെ കിടിലന്‍ ബാറ്റിങ്. 47 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് സഖ്യം പിരിഞ്ഞത്.

സച്ചിന്‍
സച്ചിന്‍

സച്ചിന്‍ വീണതോടെ ഇന്നിങ്‌സിന്റെ കടിഞ്ഞാണ്‍ യുവി ഏറ്റെടുത്തു. ബ്രൈസ് മക്‌ഗെയ്‌ന്റെ ഓരോവറില്‍ 3 സിക്‌സുകള്‍ പറത്തി യുവി ടോപ് ഗിയറിലായി. 26 പന്തില്‍ അര്‍ധ ശതകം. പിന്നീടെത്തിയ സ്റ്റുവര്‍ട്ട് ബിന്നിയും യൂസുഫ് പഠാനും ഇര്‍ഫാന്‍ പഠാനുമൊക്കെ പഴയ വെടിക്കെട്ടിന്റെ ആവര്‍ത്തനമാണ് പുറത്തെടുത്തത്.

ഇന്ത്യ മാസ്റ്റേഴ്‌സിനായി ക്യാപ്റ്റന്‍ സച്ചിന്‍ 30 പന്തില്‍ 42 റണ്‍സെടുത്തു. 7 ഫോറുകളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തൂക്കിയത്. സ്റ്റുവര്‍ട്ട് ബിന്നി 5 ഫോറും ഒരു സിക്‌സും സഹിതം 21 പന്തില്‍ 36 റണ്‍സെടുത്തു. യൂസുഫ് പഠാന്‍ 10 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സ് വാരിയപ്പോള്‍ സഹോദരന്‍ ഇര്‍ഫാന്‍ പഠാന്‍ 7 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 19 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 30 പന്തില്‍ 7 സിക്‌സും ഒരു ഫോറും സഹിതം 59 റണ്‍സ് അടിച്ചെടുത്ത യുവരാജ് സിങാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങിനു ഇറങ്ങിയ ഓസീസ് നിരയെ ഷഹബാസ് നദീമിന്റെ സ്പിന്നാണ് വെട്ടിലാക്കിയത്. താരം 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. വിനയ് കുമാര്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്റ്റുവര്‍ട്ട് ബിന്നിയും പവന്‍ നേഗിയും പങ്കിട്ടു.

ഓസീസ് നിരയില്‍ 30 പന്തില്‍ 3 വീതം സിക്‌സും ഫോറും തൂക്കി 39 റണ്‍സെടുത്ത ബെന്‍ കട്ടിങാണ് ടോപ് സ്‌കോററായത്. ഷോണ്‍ മാര്‍ഷ്, ബെന്‍ ഡങ്ക്, നതാന്‍ റീര്‍ഡന്‍ എന്നിവര്‍ 21 വീതം റണ്‍സും കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com