

ചണ്ഡീഗഢ്: പഞ്ചാബ് കിങ്‌സ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലും ടീം ഉടമ പ്രീതി സിന്റയും തമ്മില്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ സംഭാഷണം വൈറല്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് അപരാജിത കുതിപ്പ് തുടരുന്നു. നിലവില്‍ ഏഴില്‍ ആറ് മത്സരങ്ങളും ജയിച്ച് 13 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തുണ്ട്. അതിനിടെയാണ് രസകരമായ സംഭാഷണം പുറത്തു വന്നത്.
സമൂഹ മാധ്യമങ്ങളില്‍ ആരാധകരുമായി പ്രീതി ചാറ്റ് ചെയ്യുന്നതിനിടെയാണ് ചോദ്യവുമായി ചഹലിന്റെ വരവ്. പഞ്ചാബ് കിങ്‌സിനായി ഒരു മത്സരത്തില്‍ തനിക്ക് ഓപ്പണറായി ബാറ്റിങിനു ഇറങ്ങണമെന്ന ആവശ്യമാണ് ചഹല്‍ മുന്നോട്ടു വച്ചത്. ഇതിനുള്ള പ്രീതിയുടെ മറുപടിയാണ് ശ്രദ്ധേയമായത്.
'മാം, ഒരു മത്സരത്തില്‍ ഓപ്പണിങ് ബാറ്ററായി കളിക്കാന്‍ അവസരം തരുമോ'- എന്നായിരുന്നു ചഹലിന്റെ ചോദ്യം.
'ഉറപ്പായും യുസി. നിനക്കു വേണ്ടി എന്തു ചെയ്യും. ഐപിഎല്‍ ഒന്നവസാനിച്ചോട്ടെ. അതിനു ശേഷം നടക്കുന്ന ഏത് മത്സരത്തിലും നിനക്ക് ഓപ്പണറായി ഇറങ്ങാം. പ്രഭ് സിമ്രാനും പ്രിയാംശ് ആര്യയ്ക്കും അക്കാര്യത്തില്‍ ഒരു പരതിയുമണ്ടാകില്ല എന്ന് എനിക്കുറപ്പുണ്ട്'- ചരിച്ചു കൊണ്ടു കണ്ണില്‍ നിന്നു വെള്ളം വരുന്ന ഇമോജി ഇട്ടാണ് ഇരുവരും കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സീസണില്‍ പ്രഭ്‌സിമ്രാനും പ്രിയാംശ് ആര്യയും ചേര്‍ന്നു കിടിലന്‍ തുടക്കമാണ് ഓപ്പണിങില്‍ പഞ്ചാബിനു നല്‍കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബിനെതിരെ 264 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അതു അനായാസം അടിച്ചെടുത്തു പഞ്ചാബ് എതിരാളികള്‍ക്ക് കൃത്യമായ മെസേജ് നല്‍കിയിരുന്നു. പടുകൂറ്റന്‍ ടോട്ടല്‍ അടിച്ചെടുക്കാന്‍ അവര്‍ക്ക് 20 ഓവര്‍ തികച്ചു വേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു.
7 കളിയില്‍ നിന്നു പ്രഭ്‌സിമ്രാന്‍ 287 റണ്‍സാണ് അടിച്ചെടുത്തത്. പ്രിയാംശ് ഇത്രയും കളിയില്‍ നിന്നു 254 റണ്‍സും തൂക്കി. ഇരുവരു ചേര്‍ന്നു ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ വെറും 41 പന്തില്‍ 126 റണ്‍സടിച്ച് മിന്നല്‍ തുടക്കമിട്ടാണ് പോരാട്ടം നയിച്ചത്.
അതേസമയം സീസണില്‍ അത്ര മികച്ച ഫോമിലല്ല ചഹല്‍ പന്തെറിയുന്നത്. താരത്തിനു ഇതുവരെ തന്റെ സ്വതസിദ്ധമായ മികവിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഏഴ് കളിയില്‍ നിന്നു 4 വിക്കറ്റുകള്‍ മാത്രമാണ് ചഹലിനു വീഴ്ത്താന്‍ സാധിച്ചത്. നാളെ രാജസ്ഥാന്‍ റോയല്‍സുമായാണ് പഞ്ചാബിന്റെ അടുത്ത പോരാട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates