കരുത്തറിയിക്കാന്‍ 'യങ് ടീം ഇന്ത്യ'- സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ന് മുതല്‍

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്
അഭിഷേക് ശര്‍മ
അഭിഷേക് ശര്‍മഎക്സ്
Updated on
1 min read

ഹരാരെ: ദീര്‍ഘ നാളത്തെ ക്രിക്കറ്റ് ബന്ധമാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍. ഏറെ പരമ്പരകള്‍ ഇന്ത്യ സിംബാബ്‌വെ മണ്ണില്‍ കളിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു തലമുറയിലേക്ക് ആ ബാറ്റണ്‍ കൈമാറപ്പെടുകയാണ്. ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുന്നത്.

രണ്ടാം മത്സരം നാളെ നടക്കും. മൂന്നാ പോരാട്ടം പത്തിനും നാലാം പോരാട്ടം 13നും നടക്കും. 14നാണ് അവസാന പോരാട്ടം. ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതലാണ് എല്ലാ മത്സരങ്ങളും.

ടി20 ലോകകപ്പ് നേട്ടത്തിന്റെ ആഘോഷം തീരും മുന്‍പാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത്. ലോകകപ്പ് കളിച്ച സീനിയര്‍ താരങ്ങളില്‍ പലരും പക്ഷേ ടീമില്‍ ഇല്ല. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ നിരയാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ ഈ സീസണിലെ ഐപിഎല്‍ പോരില്‍ നയിച്ച ഗില്ലിനു അന്താരാഷ്ട്ര പോരില്‍ തന്റെ നായക മികവ് അടയാളപ്പെടുത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ തിളങ്ങിയ മിക്ക യുവ താരങ്ങളും ടീമിലിലുണ്ട്. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ, മുകേഷ് കുമാര്‍ അടക്കമുള്ള താരങ്ങള്‍. ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ ആദ്യ രണ്ട് ടി20 പോരാട്ടങ്ങളില്‍ ഇറങ്ങില്ല. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ മൂവരും കളിക്കും.

ഇന്ത്യക്കായി അഭിഷേ ശര്‍മ- ഋതുരാജ് ഗെയ്ക്‌വാദ് സഖ്യമായിരിക്കും ഓപ്പണ്‍ ചെയ്യുക. ഇക്കാര്യം ഗില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സഞ്ജുവിന്റെ അഭാവത്തില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്കായി ടീമിലേക്ക് വിളിച്ച ജിതേഷ് ശര്‍മയായിരിക്കും വിക്കറ്റ് കീപ്പര്‍. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവരുടെ ഇന്ത്യന്‍ ടീം അരങ്ങേറ്റം കൂടി ആദ്യ പോരില്‍ നടക്കും.

ടി20 ലോകകപ്പിനു യോഗ്യത നേടാന്‍ സാധിക്കാതെ നിരാശയില്‍ നില്‍ക്കുകയാണ് സിംബാബ്‌വെ. സിക്കന്ദര്‍ റാസ ഉള്‍പ്പെടെയുള്ള നിര്‍ണായക താരങ്ങളെ ഉള്‍പ്പെടുത്തിയാണ് അവര്‍ കളിക്കാനിറങ്ങുന്നത്. സിക്കന്ദര്‍ റാസയാണ് ടീം നായകന്‍. ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളില്‍ കളിക്കുന്ന ബ്ലെസിങ് മുസരബാനി അടക്കമുള്ള താരങ്ങളും ടീമിലുണ്ട്.

അഭിഷേക് ശര്‍മ
വെനെസ്വേലയെ അട്ടിമറിച്ചു; കന്നി വരവില്‍ തന്നെ സെമി ഉറപ്പിച്ച് കാനഡ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalyan Banerjee
Vegetable seller's son; studied 18 hours a day; gifted a flat worth Rs 1 crore to his parents at the age of 21
Clash Breaks Out Between Drunkards In Front Of Vattappara Bevco Outlet
Clash Between SFI and KSU Workers Following Kerala University Student Union Election
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com