വീണ്ടും മാറ്റ് ഹെൻ‍റി പേസ് മാജിക്ക്! രണ്ടാം ടെസ്റ്റിലും അടിതെറ്റി സിംബാബ്‌വെ

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെറും 125 റണ്‍സിന് പുറത്ത്
Matt Henry celebrates after taking 5 wickets
മാറ്റ് ഹെൻ‍റി (Zimbabwe vs New Zealand:)x
Updated on
1 min read

ബുലവായോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെൻ‍റിയുടെ പേസ് ബൗളിങിനു മുന്നില്‍ കടപുഴകി സിംബാബ്‌വെ ബാറ്റിങ് നിര. ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററന്‍ താരം ബ്രണ്ടന്‍ ടെയ്‌ലര്‍, തഫദ്‌സ്വ ടിസിഗ എന്നിവരൊഴികെ മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. ടെയ്‌ലര്‍ 44 റണ്‍സും ടിസിഗ 33 റണ്‍സും കണ്ടെത്തി. ഇരുവരും പിടിച്ചു നിന്നില്ലായിരുന്നുവെങ്കില്‍ സിംബാബ്‌വെ 100 പോലും എത്തുമായിരുന്നില്ല.

സിംബാബ്‌വെയുടെ പോരാട്ടം വെറും 125 റണ്‍സില്‍ തീര്‍ന്നു. മറുപടി തുടങ്ങിയ കിവികള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ്. ന്യൂസിലന്‍ഡിന് 49 റണ്‍സ് ലീഡ്.

Matt Henry celebrates after taking 5 wickets
ദുലീപ് ട്രോഫി; മധ്യമേഖലയെ ധ്രുവ് ജുറേല്‍ നയിക്കും

ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി 9 വിക്കറ്റുകള്‍ വീഴ്ത്തിയ ഹെന്റി രണ്ടാം ടെസ്റ്റിലും സിംബാബ്‌വെ ബാറ്റര്‍മാരുടെ അന്തകനായി. താരം 15 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. സകരി ഫോള്‍ക്‌സ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് മാത്യു ഫിഷര്‍ വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിനായി മികച്ച തുടക്കമാണ് ഡോവോണ്‍ കോണ്‍വോ- വില്‍ യങ് സഖ്യം നല്‍കിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. ഒന്നാം വിക്കറ്റില്‍ 162 റണ്‍സ് നേടിയാണ് ഇരുവരും പിരിഞ്ഞത്. വില്‍ യങാണ് പുറത്തായത്. താരം 74 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ കോണ്‍വെ 79 റണ്‍സുമായും ജേക്കബ് ഡഫി 8 റണ്‍സുമായും ക്രീസില്‍.

Matt Henry celebrates after taking 5 wickets
ബലാത്സം​ഗ പരാതി; പാകിസ്ഥാൻ ക്രിക്കറ്റ് താരം യുകെയിൽ അറസ്റ്റിൽ
Summary

Zimbabwe vs New Zealand: Matt Henry continued his outstanding form with another five-wicket haul as New Zealand took firm control of the second Test in Bulawayo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com