സിനദിൻ സിദാന് കോവിഡ്

ലാ ലി​ഗ ക്ലബ്ബാണ് രോ​ഗവിവരം പുറത്തുവിട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

റയല്‍ മാഡ്രിഡ് പരിശീലകനും മുൻ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ സിനദിൻ സിദാന് കോവിഡ്. കോവിഡ് രോ​ഗബാധിതനുമായി സമ്പർക്കത്തിലായതിനെത്തുടർന്ന് സി​ദാൻ ദിവസങ്ങളായി ക്വാറന്റെെനിലായിരുന്നു. ഇന്നത്തെ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

ലാ ലി​ഗ ക്ലബ്ബാണ് രോ​ഗവിവരം പുറത്തുവിട്ടത്. സിദാൻ ഐസൊലേഷനിൽ ആയിരിക്കുമെന്ന് ക്ലബ് അറിയിച്ചു. 

കോപ്പ ഡെൽ റെയിൽ മൂന്നാം ഡിവിഷൻ ടീമായ അൽകായോനോട് തോറ്റ് റയൽ മാഡ്രിഡ് പുറത്തായതിന്റെ സമ്മർദ്ദത്തിലായിരുന്നു സിദാൻ. ശനിയാഴ്ച അലാവ്‌സില്‍ നടക്കുന്ന മത്സരത്തില്‍ സിദാന്റെ അസിസ്റ്റന്റ് ഡേവിഡ് ബെറ്റോണിയക്കായിരിക്കും കോച്ചിന്റെ ചുമതല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER