അംഗരക്ഷകന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു; അര്‍ജുന രണതുംഗ അറസ്റ്റില്‍

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകനും മുന്‍ മന്ത്രിയുമായ അര്‍ജുന രണതുംഗ അറസ്റ്റില്‍
അംഗരക്ഷകന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു; അര്‍ജുന രണതുംഗ അറസ്റ്റില്‍
Updated on
1 min read

കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകനും മുന്‍ മന്ത്രിയുമായ അര്‍ജുന രണതുംഗ അറസ്റ്റില്‍. അംഗരംക്ഷകന്‍ ജനക്കൂട്ടത്തിന് നേരെ വെടിവച്ച കേസിലാണ് നടപടി. 

ഒരാള്‍ മരിച്ച വെടിവയ്പ് സെയ്‌ലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ ഓഫീസിലാണ് നടന്നത്. ഇവിടുത്തെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിക്കുകയാണ്. ശ്രീലങ്കയിലെ മുന്‍ പെട്രോളിയം മന്ത്രിയായിരുന്നു രണതുംഗ. 

റനില്‍ വിക്രമസിംഗയെ അനുകൂലിക്കുന്ന പക്ഷത്താണ് രണതുംഗ. രാഷ്ട്രീയ അട്ടിമറിക്ക് ശേഷം നടക്കുന്ന ആദ്യ നടപടിയാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com