'അഞ്ചിലേറെ അവിഹിത ബന്ധങ്ങളുണ്ടായിരുന്നു ; ചിലത് ഒന്നര വർഷം വരെ നീണ്ടു' ; വെളിപ്പെടുത്തലുമായി പാക് മുൻ ഓൾറൗണ്ടർ, വിവാദം (വീഡിയോ)

ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചപ്പോള്‍ മറ്റു ചിലത് ഒന്നര വര്‍ഷം വരെ നീണ്ടുനിന്നെന്നും അബ്ദുൽ റസാഖ് പറഞ്ഞു
'അഞ്ചിലേറെ അവിഹിത ബന്ധങ്ങളുണ്ടായിരുന്നു ; ചിലത് ഒന്നര വർഷം വരെ നീണ്ടു' ; വെളിപ്പെടുത്തലുമായി പാക് മുൻ ഓൾറൗണ്ടർ, വിവാദം (വീഡിയോ)
Updated on
1 min read

ലാഹോര്‍: തനിക്ക് അഞ്ചിലേറെ അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നതായി പാകിസ്ഥാൻ മുൻ ഓൾറൗണ്ടർ അബ്ദുൾ റസാഖിന്റെ വെളിപ്പെടുത്തൽ. ഒരു പാക് ടെവലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് റസാഖിന്റെ വിവാദ വെളിപ്പെടുത്തൽ. ഈ ബന്ധങ്ങളെല്ലാം വിവാഹശേഷമായിരുന്നുവെന്നും താരം പറഞ്ഞു. 

ഈ വിവാഹേതര ബന്ധങ്ങൾക്കെല്ലാം കാലാവധി ഉണ്ടായിരുന്നു. ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചപ്പോള്‍ മറ്റു ചിലത് ഒന്നര വര്‍ഷം വരെ നീണ്ടുനിന്നെന്നും അബ്ദുൽ റസാഖ് പറഞ്ഞു. അവതാരക ആവർത്തിച്ച് ചോദിക്കുമ്പോഴാണ് ബന്ധങ്ങളെല്ലാം വിവാഹശേഷമായിരുന്നു എന്ന് 39 കാരനായ റസാഖ് വെളിപ്പെടുത്തിയത്. 

റസാഖിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകര്‍ കേട്ടത്. സോഷ്യല്‍ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകൾ നിറയുകയാണ്. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിശീലകനാകാൻ തയ്യാറാണെന്നും, അദ്ദേഹത്തെ ലോകോത്തര ഓൾറൗണ്ടറാക്കാമെന്നും അബ്ദുൾ റസാഖ് അടുത്തകാലത്ത് വാ​ഗ്ദാനം നടത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com