അടി തെറ്റിയാല്‍ ഫെഡററും! യുഎസ് ഓപണില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്, തോല്‍വി ജോണ്‍ മില്‍മനോട് 

രണ്ട് തവണ യുഎസ് ഓപണ്‍ ജേതാവായ നൊവാക് ദ്യോക്കോവിച്ചിനെ മില്‍മന്‍ ബുധനാഴ്ച നേരിടും
അടി തെറ്റിയാല്‍ ഫെഡററും! യുഎസ് ഓപണില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്, തോല്‍വി ജോണ്‍ മില്‍മനോട് 
Updated on
1 min read

ന്യൂയോര്‍ക്ക് : ദ്യോക്കോവിച്ച്- ഫെഡറര്‍  കളി കാത്തിരുന്നവരെ നിരാശരാക്കി യുഎസ് ഓപണില്‍ നിന്നും റോജര്‍ ഫെഡറര്‍ മടങ്ങി. ലോക അമ്പത്തിയഞ്ചാം റാങ്കുകാരനായ ജോണ്‍ മില്‍മനോടാണ് ഫെഡറര്‍ പരാജയം ഏറ്റുവാങ്ങിയത്. പിഴവുകളുടെ ഘോഷയാത്രയായിരുന്നു മൂന്ന് മണിക്കൂര്‍ 35 മിനിറ്റ് നീണ്ട കളിയിലുടനീളം . 77 തവണ ഷോട്ട് നഷ്ടമാക്കിയതിന് പുറമേ പത്ത് ഡബിള്‍ ഫോള്‍ട്ടുകളും ഇതിഹാസ താരം വരുത്തി. 

37 കാരനായ ഫെഡററുടെ കരിയറിലെ ഏറ്റവും മോശം സര്‍വ്വീസുകളായിരുന്നു മില്‍മനുമായുള്ള കളിയില്‍ കണ്ടത്. 3-6,7-5,7-6,7-6 സെറ്റുകള്‍ക്കായിരുന്നു മില്‍മന്റെ വിജയം. 41 തവണ യുഎസ് ഓപണില്‍ കളിക്കാനിറങ്ങിയിട്ടുള്ള ഫെഡറര്‍ ഇതാദ്യമായാണ് 50 റാങ്കിനപ്പുറമുള്ള ഒരു കളിക്കാരനോട് തോല്‍വിയേറ്റുവാങ്ങുന്നത്. രണ്ട് തവണ യുഎസ് ഓപണ്‍ ജേതാവായ നൊവാക് ദ്യോക്കോവിച്ചിനെ മില്‍മന്‍ ബുധനാഴ്ച നേരിടും.

21 ആം ഗ്രാന്‍സ്ലാം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ക്ക് രണ്ടും മൂന്നും സെറ്റുകള്‍ നഷ്ടമായി. കളിക്കിടയില്‍ ഒരിക്കല്‍ പോലും ഫോം കണ്ടെത്താന്‍ ഫെഡറര്‍ക്കായില്ല. പൊതുവേ കളിക്കളത്തില്‍ ശാന്തനായി കാണപ്പെടുന്ന താരം ഇക്കുറി പല തവണയാണ് കാണികളുടെ ആരവത്തെ കുറിച്ച് പരാതി ഉയര്‍ത്തിയത്.  ശുദ്ധവായു ലഭിക്കാത്തത് പോലെ കളിക്കിടയില്‍ അനുഭവപ്പെട്ടുവെന്നും ക്ഷീണം തോന്നിയെന്നും പിന്നീട് അദ്ദേഹം വെളിപ്പെടുത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com