അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ടോറസിന് ഗുരുതര പരുക്ക്

കളിക്കിടെ ഡീപോര്‍ട്ടീവോ താരം അലക്‌സ് ബെര്‍ഗാന്‍ഡിനോസിനുമായി കൂട്ടിയിടിച്ചാണ് പരുക്കേറ്റത്.
അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ടോറസിന് ഗുരുതര പരുക്ക്
Updated on
1 min read

ലാലിഗ: സ്പാനിഷ് ലാലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ടോറസിന് ഗുരുതര പരുക്ക്. മത്സരത്തിന്റെ 84ാം മിനുറ്റില്‍ ഡീപോര്‍ട്ടീവോ താരം അലക്‌സ് ബെര്‍ഗാന്‍ഡിനോസിനുമായി കൂട്ടിയിടിച്ചാണ് പരുക്കേറ്റത്.ഉയര്‍ന്നു വന്ന പന്ത് സേവ് ചെയ്യാന്‍ ശ്രമിക്കവെ അലക്‌സ് ബെര്‍ഗാന്‍ഡിനോസിന്റെ കൈമുട്ട് ടോറസിന്റെ പിന്‍കഴുത്തില്‍ പതിക്കുകയായിരുന്നു. വീഴ്ചയുടെ ശക്തിയില്‍ തലയടിച്ച് വീണ താരം ബോധരഹിതനാവുകയായിരുന്നു.

തുടര്‍ന്ന് ശ്വാസച്ഛോസത്തിനായി ബുദ്ധിമുട്ടിയ താരത്തിന് സഹതാരങ്ങള്‍ ഉടന്‍ തന്നെ കൃത്രിമശ്വാസം നല്‍കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ സംഘമെത്തി അത്‌ലറ്റിക്കോ താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടോറസിന്റെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്നും രാത്രി മുഴുവന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നുവെന്നും അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കി. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ കലാശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com