2015 മാര്‍ച്ച് 29, ലോകത്തിന് മുന്‍പില്‍ ഓസ്‌ട്രേലിയയുടെ അഭിമാനം വാനോളം ഉയര്‍ത്തിക്കൊണ്ട് സ്റ്റീവ് സ്മിത്ത് ലോകകപ്പ് ഉയര്‍ത്തി. മൂന്ന് വര്‍ഷത്തിന് ഇപ്പുറം 2018 മാര്‍ച്ച് 29 തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് സ്മിത്ത് ലോകത്തിന് മുന്നില്‍ പൊട്ടക്കരഞ്ഞു. സ്റ്റീവ് സ്മിത്തിന്റെ ജീവിതം രേഖപ്പെടുത്തുക മാര്‍ച്ച് 29ല്‍ നടന്ന ഈ രണ്ട് സംഭവങ്ങളിലൂടെയായിരിക്കും. രാജ്യത്തിന് അഭിമാനവും മാതൃകയുമായിരുന്ന ഒരു മനുഷ്യനാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ലോകത്തിന് മുന്നില്‍ ക്ഷമയാജിച്ചത്. ജയം മാത്രമല്ല ക്രിക്കറ്റിന്റെ ലക്ഷ്യം എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സ്മിത്തിന്റെ വീഴ്ച.
മൈക്കിള്‍ ക്ലര്‍ക്കിന്റെ പിന്‍കാമിയായി 20015 ലാണ് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി സ്മിത്ത് അധികാരമേല്‍ക്കുന്നത്. ഇതിന് പിന്നാലെ ലോകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ചതോടെ സ്മിത്തിന്റെ കൈയില്‍ ഓസ്‌ട്രേലിയ സുരക്ഷിതമായിരിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. ടീമിന്റെ വിജയം മാത്രമല്ല സ്മിത്ത് എന്ന കളിക്കാരനും ഒന്നാം നമ്പറായിരുന്നു. എന്നാല്‍ ഒരു കളിയിലെ ഒരു ബോള്‍ മതിയായിരുന്നു സ്മിത്തിന്റെ കുറ്റി തെറുപ്പിക്കാന്‍.
അടുത്തിടെ നടന്ന ആഷസില്‍ സ്മിത്തിന്റെ പ്രകടനത്തെ വിലയിരുത്തിയത് ബ്രാഡ്മാന്റെ പ്രകടനത്തോടൊപ്പമായിരുന്നു. 2008 ലാണ് സ്മിത്ത് ആദ്യമായി ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മാസ്മരിക പ്രകടനങ്ങളിലൂടെ വളരെ വേഗമാണ് ഒന്നാം നിര താരമായി സ്മിത്ത് മാറി. ക്ലര്‍ക്കിന് ശേഷം ടീമിലെ ഏറ്റവും കഴിവുറ്റതും മികച്ച നേതൃപാടവവുമുള്ള സ്മിത്തിനെ നായകനായി തെരഞ്ഞെടുത്തു.
വിവാദങ്ങള്‍ക്കൊപ്പം തന്നെയായിരുന്നു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്റെ സഞ്ചാരം. അമ്പയറോട് മോശമായി പെരുമാറിയതിന് 2016 ല്‍ മാച്ച് ഫ്രീയുടെ 75 ശതമാനമാണ് പിഴ അടച്ചത്. അതിന് ശേഷം മികച്ച നായകനാവുമെന്ന് പറഞ്ഞെങ്കിലും വാക്കു പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായി പന്തില്‍ കൃത്രിമത്വം നടത്താന്‍ നിര്‍ദ്ദേശിച്ച് ഓസ്‌ട്രേലിയന്‍ ടീമിനെ നാണക്കേടിന്റെ കയത്തിലേക്ക് തള്ളിവിട്ടാണ് സ്മിത്ത് പടിയിറങ്ങിയത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates