അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറിയടിച്ച് പൃഥ്വി; കൗമാരക്കാരന്റെ ശതകക്കരുത്തിൽ ഇന്ത്യൻ കുതിപ്പ്

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി പൃഥ്വി ഷാ തന്റെ മൂല്യം എന്താണെന്ന് അടയാളപ്പെടുത്തി
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറിയടിച്ച് പൃഥ്വി; കൗമാരക്കാരന്റെ ശതകക്കരുത്തിൽ ഇന്ത്യൻ കുതിപ്പ്
Updated on
1 min read

രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി പൃഥ്വി ഷാ തന്റെ മൂല്യം എന്താണെന്ന് അടയാളപ്പെടുത്തി. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓപണറായി ഇറങ്ങിയാണ് 18കാരൻ തന്റെ അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കി. സെഞ്ച്വറി നേടിയ ഷായുടേയും അർധ സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയുടേയും മികവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന നിലയിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. 

99 പന്തിൽ 15 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ശതകം നേടുന്ന 13മത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും ഇതോടെ പൃഥ്വിക്ക് സ്വന്തമായി. 99 പന്തിൽ 101 റൺസ് തികച്ചാണ് താരം സെഞ്ച്വറി കണ്ടെത്തിയത്. 93 പന്തിൽ 67 റൺസുമായി ചേതേശ്വർ പൂജാരയാണ് പൃഥ്വിക്കൊപ്പം ക്രീസിലുള്ളത്. കളി നിർത്തുമ്പോൾ 101 പന്തിൽ 102 റൺസുമായി പൃഥ്വി ബാറ്റിങ് തുടരുന്നു.

നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. ലോകേഷ് രാഹുലാണ് ഇന്ത്യൻ ഇന്നിങ്സിൽ പുറത്തായ ഏക താരം. ആദ്യ ഓവറിൽത്തന്നെ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനോൻ ഗബ്രിയേൽ വിൻഡീസിന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. നാലു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ പൂജ്യനായി ഗബ്രിയേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രാഹുൽ മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com