അളിയാ, ഇങ്ങോട്ടൊന്ന് നോക്കിയേ; മാലിക്കിനോട് ഗ്യാലറിയില്‍ നിന്ന് ആരാധകര്‍

അവരെ നിരാശപ്പെടുത്താതെ മാലിക്ക് ആരാധകര്‍ക്ക് തിരിഞ്ഞ് അവര്‍ക്ക് നേരെ ചിരിയുമായി കൈവീശി കാണിക്കുകയും ചെയ്തു
അളിയാ, ഇങ്ങോട്ടൊന്ന് നോക്കിയേ; മാലിക്കിനോട് ഗ്യാലറിയില്‍ നിന്ന് ആരാധകര്‍
Updated on
1 min read

ഏഷ്യാ കപ്പില്‍ ചിര വൈരികള്‍ ഏറ്റുമുട്ടിയപ്പോള്‍ പുയാപ്ലേ വിളിയുമായിട്ടായിരുന്നു പാക് താരം ശുഐബ് മാലിക്കിനെ മലയാളികള്‍ നേരിട്ടത്. ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകര്‍ മാലിക്കിനെ വിളിക്കുകയാണ്, ജീജു എന്ന്. നമ്മുടെ പുയാപ്ല ഹിന്ദിയില്‍ ജീജു...

സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബൗണ്ടറി ലൈനിന് സമീപം മാലിക്ക് ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു ഗ്യാലറിയില്‍ ഇരുന്ന് ഇന്ത്യന്‍ ആരാധകര്‍ മാലിക്കിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. അളിയാ, ഇവിടേക്കൊന്ന് നോക്കൂ, എന്നായിരുന്നു ആരാധകര്‍ ആവശ്യപ്പെട്ടത്. 

അവരെ നിരാശപ്പെടുത്താതെ മാലിക്ക് ആരാധകര്‍ക്ക് തിരിഞ്ഞ് അവര്‍ക്ക് നേരെ ചിരിയുമായി കൈവീശി കാണിക്കുകയും ചെയ്തു. മലയാളികള്‍ മാലിക്കിനെ പുയാപ്ലേ എന്ന് വിളിക്കുന്ന വീഡിയോ വൈറലായിരുന്നു. പുയാപ്ലേ വിളിയുടെ അര്‍ഥം അറിയില്ലെങ്കിലും ആ വിളി കേട്ട് തിരിഞ്ഞ് മാലിക്ക് ആരാധകരെ സന്തോഷിപ്പിച്ചു. അഫ്ഗാനിസ്ഥാനെതിരെ ടീമിനെ ജയത്തിലേക്ക് എത്തിച്ചെങ്കിലും ഇന്ത്യക്കെതിരെ മാലിക്കിന് കാര്യമായൊന്നും ചെയ്യാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com