അവനെ ഇപ്പോ തന്നെ ചാക്കിലാക്കിക്കോ...കാസര്‍കോടുകാരന്റെ കളി കണ്ട് ഹ്യൂം പറയുന്നു

അവനെ ഇപ്പോ തന്നെ ചാക്കിലാക്കിക്കോ...കാസര്‍കോടുകാരന്റെ കളി കണ്ട് ഹ്യൂം പറയുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം ഇയാന്‍ ഹ്യൂം ഉള്‍പ്പെടെയുള്ളവര്‍ പറയുകയാണ്...അവനെ വിട്ടുകളയരുത് എന്ന്..
Published on

റമ്പില്‍, ചെളിവെള്ളത്തില്‍ തകര്‍പ്പന്‍ ഡ്രിബ്ലിങ്ങുമായെത്തിയ ഒരു മിടുക്കനാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ആരാണ് ആ മിടുക്കന്‍ എന്ന ചോദ്യം ഉയര്‍ന്നതോടെ ആളെ കണ്ടെത്തി. ഇപ്പോഴിതാ, കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം ഇയാന്‍ ഹ്യൂം ഉള്‍പ്പെടെയുള്ളവര്‍ പറയുകയാണ്...അവനെ വിട്ടുകളയരുത് എന്ന്..

കാസര്‍കോട് ജില്ലയിലെ പരപ്പ അടൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ മഹ്‌റൂഫാണ് ആ കൊച്ചുമെസി. സമൂഹമാധ്യമങ്ങളില്‍ പതിമൂന്നുകാരനായ മഹ്‌റൂഫിന്റെ ഡ്രിബ്ലിങ് വൈറലായി പടര്‍ന്നപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫാന്‍സ് ഗ്രൂപ്പായ മഞ്ഞപ്പടയും അത് ഷെയര്‍ ചെയ്തിരുന്നു. ഇതിന് അടിയില്‍ വന്നായിരുന്നു ഹ്യൂമിന്റെ കമന്റ്. 

ഇപ്പോള്‍ തന്നെ അവനെ സ്വന്തമാക്കൂ എന്നായിരുന്നു ഹ്യൂമിന്റെ കമന്റ്. ഡച്ച്-സ്പാനിഷ് ഫുട്‌ബോള്‍ താരമായ ഹാന്‍സ് മള്‍ഡറും മഹ്‌റൂഫിന്റെ കഴിവില്‍ അത്ഭുതം പങ്കുവെച്ചെത്തി. ഫുട്‌ബോള്‍ ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് അടിയില്‍ വന്ന് മഹ്‌റൂഫിന്റെ അഡ്രസ് തിരയുകയാണ് മള്‍ഡര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com