അശ്ലീല വീഡിയോ ലൈക്ക് ചെയ്തു, ഹാക്കറെ കൊണ്ട് പൊറുതി മുട്ടി; സമൂഹമാധ്യമങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് വഖാര്‍ യുനീസ് 

'മൂന്നോ നാലോ വട്ടം ഹാക്കിങ്ങിന് ഞാന്‍ വിധേയമായിട്ടുണ്ട്. അയാള്‍ ഇനിയും ഇത് അവസാനിപ്പിക്കും എന്ന് തോന്നുന്നില്ല'
അശ്ലീല വീഡിയോ ലൈക്ക് ചെയ്തു, ഹാക്കറെ കൊണ്ട് പൊറുതി മുട്ടി; സമൂഹമാധ്യമങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് വഖാര്‍ യുനീസ് 
Updated on
1 min read

തന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോകളില്‍ ഹാക്കര്‍ ലൈക്ക് ചെയ്തതായി പാക് മുന്‍ പേസര്‍ വഖാര്‍ യുനീസ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്തതെന്ന് വഖാര്‍ യുനീസ് പറഞ്ഞു. 

ഇതോടെ സമൂഹമാധ്യമങ്ങളിലെ തന്റെ എല്ലാ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യും. സമൂഹമാധ്യമങ്ങളില്‍ ഇനി തന്നെ കാണാനാവില്ലെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ വഖാര്‍ യുനീസ് പറയുന്നു. ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പോണ്‍ വീഡിയോ ലൈക്ക് ചെയ്ത വഖാര്‍ യുനിസിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ഇത് വളരെ നാണക്കേടുണ്ടാക്കുന്നതാണ്. എന്റെ കുടുംബത്തിനും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ആളുകളുമായി സംവദിക്കുന്നതിനുള്ള വേദിയായാണ് ഞാന്‍ സമൂഹമാധ്യമങ്ങളെ കണ്ടത്. എന്നാലിത് എല്ലാം നശിപ്പിച്ചു. ഇത് ആദ്യമായല്ല ഹാക്കര്‍ ഇങ്ങനെ ചെയ്യുന്നത്. മൂന്നോ നാലോ വട്ടം ഹാക്കിങ്ങിന് ഞാന്‍ വിധേയമായിട്ടുണ്ട്. അയാള്‍ ഇനിയും ഇത് അവസാനിപ്പിക്കും എന്ന് തോന്നുന്നില്ല. അതിനാല്‍ ഞാന്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് പോവുകയാണ്. എന്റെ കുടുംബത്തെയാണ് ഞാന്‍ കൂടുതല്‍ സ്‌നേഹിക്കുന്നത്. ഇനി സമൂഹമാധ്യമങ്ങളില്‍ നിങ്ങളെന്നെ കാണില്ല, വീഡിയോയില്‍ വഖാര്‍ യുനീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com