ആ ചാട്ടത്തില്‍ ക്യാച്ചെടുത്തു, ഒപ്പം തിരിച്ചെറിഞ്ഞു; ഏറ്റവും മികച്ച ക്യാച്ചെന്ന് ക്രിക്കറ്റ് ലോകം

സയിദ് മുഷ്താഖ് ട്രോഫിയുടെ സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എ മത്സരത്തില്‍ രുത് രാജ് ഗയ്ക്കവാദിന്റെ ക്യാച്ചാണ് ആരാധകരെ ഞെട്ടിച്ച് വരുന്നത്
ആ ചാട്ടത്തില്‍ ക്യാച്ചെടുത്തു, ഒപ്പം തിരിച്ചെറിഞ്ഞു; ഏറ്റവും മികച്ച ക്യാച്ചെന്ന് ക്രിക്കറ്റ് ലോകം
Updated on: 
1 min read

നിങ്ങളുടെ ജീവിതത്തിലെ ഒരു നിമിഷം ഈ ക്യാച്ച് കാണാന്‍ മാറ്റിവയ്ക്കണം. എന്തെങ്കിലും അസാധ്യമാണ് എന്ന് കരുതുന്നുണ്ടെങ്കില്‍, പൂര്‍ണ വിശ്വാസത്തോടെ, അവസാന നിമിഷം വരെ എന്തിനെങ്കിലും വേണ്ടി പ്രയത്‌നിക്കാന്‍ മടിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ ക്യാച്ച് കാണണം... സയിദ് മുഷ്താഖ് ട്രോഫിയുടെ സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എ മത്സരത്തില്‍ രുത് രാജ് ഗയ്ക്കവാദിന്റെ ക്യാച്ചാണ് ആരാധകരെ ഞെട്ടിച്ച് വരുന്നത്. 

മഹാരാഷ്ട്രയും റെയില്‍വേയ്‌സും തമ്മിലുള്ള മത്സരത്തില്‍ റെയില്‍വേയ്‌സിന്റെ മഞ്ജീത് സിങ്ങിന്റെ സിക്‌സ് എന്ന് ഉറപ്പിച്ച ഏരിയല്‍ ഷോട്ടാണ് തകര്‍പ്പന്‍ റിലേ ക്യാച്ചിന് വഴിവെച്ച് രുത് രാജ് ഗയ്ക്കവാദ് തടഞ്ഞത്. ബൗണ്ടറി ലൈനിന് മുകളിലൂടെ ചാടി ഒറ്റക്കയ്യില്‍ പന്ത് കയ്പിടിയിലാക്കിയതിന് പിന്നാലെ, കാല് ബൗണ്ടറി ലൈന്‍ തൊടുന്നതിന് മുന്‍പ് പന്ത് സഹതാരത്തിന് എറിഞ്ഞു നല്‍കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER