ആ റണ്‍ഔട്ടിനിടയില്‍ സംഭവിച്ചതിനെ കുറിച്ച് അസ്ഹര്‍; ഓസീസ് താരങ്ങള്‍ ചെയ്തത് ശരി

ഓസീസ് വിക്കറ്റ് കീപ്പര്‍ സമയോചിതമായി ഇടപെട്ടതോടെ ക്രിക്കറ്റ് ലോകത്ത് വിചിത്രമായ റണ്‍ഔട്ടുകളിലേക്ക് ഒന്നുകൂടി വന്നു ചേര്‍ന്നു
ആ റണ്‍ഔട്ടിനിടയില്‍ സംഭവിച്ചതിനെ കുറിച്ച് അസ്ഹര്‍; ഓസീസ് താരങ്ങള്‍ ചെയ്തത് ശരി
Updated on
1 min read

ബോള്‍ ബൗണ്ടറി ലൈന്‍ കടന്നുവെന്ന വിശ്വാസത്തില്‍ നോന്‍ സ്‌ട്രൈക്കറുടെ സംസാരിക്കാന്‍ ക്രീസിന് മധ്യത്തിലേക്കെത്തിയാണ് അസ്ഹര്‍ അലി പെട്ടത്. ഓസീസ് വിക്കറ്റ് കീപ്പര്‍ സമയോചിതമായി ഇടപെട്ടതോടെ ക്രിക്കറ്റ് ലോകത്ത് വിചിത്രമായ റണ്‍ഔട്ടുകളിലേക്ക് ഒന്നുകൂടി വന്നു ചേര്‍ന്നു.

ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു ആ റണ്‍ഔട്ട് എന്ന് അസ്ഹര്‍ അലി പറയുന്നു. നിരാശപ്പെടുത്തുന്നതും, ഞെട്ടിക്കുന്നതും എന്നാല്‍ തമാശ നിറഞ്ഞതുമാണ് അത്. കുറച്ചൊന്ന് വൈകിയാണ് ബോള്‍ സ്വിങ് ചെയ്യുന്നത് എന്നായിരുന്നു ബോള്‍ ബൗണ്ടറി ലൈന്‍ കടന്നുവെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ സംസാരിച്ചിരുന്നത്. 

വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് ബോള്‍ എത്തിയതിന് ശേഷം മാത്രമാണ് എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് വ്യക്തമായത്. ഫാസ്റ്റ് ബൗളറുടെ ഡെലിവറിയില്‍ അത്തരമൊരു ഷോട്ട് ബൗണ്ടറി ലൈന്‍ തൊടുമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഡ്രസിങ് റൂമില്‍ ഇതിന്റെ പേരില്‍ ഞങ്ങളെ കളിയാക്കി കൊല്ലുകയാണ്. പക്ഷേ ആ നിമിഷം ഒരു ഞെട്ടല്‍ തന്നെയായിരുന്നു അതെന്ന് അസ്ഹര്‍ അലി പറയുന്നു. 

ഞാന്‍ ക്രിക്കറ്റിനെ കുറിച്ച് പറയുമ്പോള്‍ എല്ലാം, ഈ സംഭവം പറഞ്ഞായിരിക്കും എന്റെ മകന്‍ തിരിച്ചടിക്കുക എന്നും അസ്ഹര്‍ പറയുന്നു. മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ ശ്രദ്ധ കുറവാണ് അതിന് ഇടയാക്കിയത്. ഓസീസ് താരങ്ങള്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നും അസ്ഹര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com