ആ വിളിക്കായി കാത്തിരുന്നു, പക്ഷേ... ; നിരാശ മറച്ചുവെക്കാതെ യുവതാരം

ആ വിളിക്കായി കാത്തിരുന്നു, പക്ഷേ... ; നിരാശ മറച്ചുവെക്കാതെ യുവതാരം

ഞായറാഴ്ച ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു. ടീമിൽ ഉണ്ടാകുമെന്ന്
Published on

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍രെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഏതെങ്കിലും ഒരു ടീമില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്ന് യുവതാരം ശുഭ്മാന്‍ ഗില്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഒരു ടീമിലും ഉള്‍പ്പെട്ടില്ല. ടീം സെലക്ഷന്‍ അറിഞ്ഞപ്പോള്‍ വല്ലാത്ത നിരാശ തോന്നിയെന്ന് ഗില്‍ പറഞ്ഞു. 

ഞായറാഴ്ച ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു. ടീമിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇടംകിട്ടാതെ വന്നപ്പോള്‍ നിരാശ തോന്നി. പക്ഷെ അതിനെക്കുറിച്ച് ഇനി ചിന്തിക്കാന്‍ വയ്യ. എന്റെ കഴിവിന്റെ പരമാവധിയുള്ള പ്രകടനം കാഴ്ചവെച്ച് സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുക മാത്രമാണ് മുന്നിലുള്ളത്. ഗില്‍ പറയുന്നു. 

ഐപിഎല്ലില്‍ എമര്‍ജിങ് പ്ലെയര്‍ക്കുള്ള അവാര്‍ഡ് ഗില്ലിന് ലഭിച്ചിരുന്നു. വിന്‍ഡീസ് എ ടീമിനെതിരായ പരമ്പരയിലും 19 കാരനായ ഗില്‍ തിളങ്ങിയിരുന്നു. നാലു കളികളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറി അടക്കം 218 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററാണ് ഗില്‍. ദുര്‍ബലമായ ഇന്ത്യന്‍ മധ്യനിരയ്ക്ക് പ്രതീക്ഷ പുലര്‍ത്താവുന്ന ബാറ്റ്‌സ്മാനെന്ന് മുന്‍താരങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്ന യുവതാരമാണ് ശുഭ്മാന്‍ ഗില്‍. 

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ പഞ്ചാബിനായി വെറും അഞ്ച് മല്‍സരങ്ങളില്‍നിന്ന് 700 റണ്‍സിനു മുകളിലാണ് ?ഗില്‍ നേടിയത്. 268 റണ്‍സുമായി കരിയറിലെ ഏറ്റവും മികച്ച സ്‌കോറും പഞ്ചാബ് താരം ടൂര്‍ണമെന്റില്‍ നേടി. ഫസ്റ്റ് ക്ലാസില്‍ ഒന്‍പതു മല്‍സരങ്ങളില്‍ നിന്ന് 1,089 റണ്‍സ് താരം അടിച്ചെടുത്തു. ഇതില്‍ മൂന്ന് സെഞ്ചുറികളും ഏഴ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. കെ.എല്‍. രാഹുലിനു പരുക്കേറ്റതിനെ തുടര്‍ന്ന് ഈ വര്‍ഷം ന്യൂസീലന്‍ഡിനെതിരെ ഏകദിനത്തില്‍ ഗില്‍ അരങ്ങേറിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com