'ആദ്യം കോഹ്‌ലിയെപ്പോലെ കളിച്ചു കാണിക്കൂ, എന്നിട്ടാകാം'; ഷര്‍ട്ടിടാതെ സെല്‍ഫിയിട്ട പാക് താരത്തെ ട്രോളിക്കൊന്ന് ആരാധകര്‍

ഷര്‍ട്ടിടാത്ത ഫോട്ടോ ഇട്ട് കോഹ്‌ലിയെ അനുകരിക്കാതെ കോഹ്‌ലിയെപ്പോലെ കളിക്കാന്‍ ശ്രമിക്കൂ എന്ന ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തി
'ആദ്യം കോഹ്‌ലിയെപ്പോലെ കളിച്ചു കാണിക്കൂ, എന്നിട്ടാകാം'; ഷര്‍ട്ടിടാതെ സെല്‍ഫിയിട്ട പാക് താരത്തെ ട്രോളിക്കൊന്ന് ആരാധകര്‍
Updated on
1 min read

കറാച്ചി: ഷര്‍ട്ടൂരി ഫോട്ടോയെടുത്ത് ട്വിറ്റര്‍ പേജിലിട്ട പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് ഇത്തരമൊരു അവസ്ഥ പ്രതീക്ഷിച്ചു കാണില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഷര്‍ട്ടിടാതെയുള്ള ഫോട്ടോ ഹിറ്റായതിന് പിന്നാലെയായിരുന്നു ഹഫീസിന്റെ ഫോട്ടോ. 

വെസ്റ്റിന്‍ഡീസിലെ സെന്റ് ലൂസിയയിയില്‍ ഒഴിവു സമയമാഘോഷിക്കുന്നതിന്റെ ഫോട്ടോയാണ് ഹഫീസ് പോസ്റ്റ് ചെയ്തത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് കിറ്റ്‌സ് താരമാണ് ഹഫീസ്. സെന്റ് ലൂസിയയിലെ ഹോട്ടലില്‍ നിന്നുള്ള സൂര്യാസ്തമയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഷര്‍ട്ടിടാത്ത സെല്‍ഫിയും ഹഫീസ് ട്വീറ്റ് ചെയ്തത്. 

ഈ സെല്‍ഫി പാക് ആരാധകര്‍ക്ക് ദഹിച്ചില്ല. ഷര്‍ട്ടിടാത്ത ഫോട്ടോ ഇട്ട് കോഹ്‌ലിയെ അനുകരിക്കാതെ കോഹ്‌ലിയെപ്പോലെ കളിക്കാന്‍ ശ്രമിക്കൂ എന്ന ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തി. കോഹ്‌ലിയെ കോപ്പി അടിക്കുന്നുവെങ്കില്‍ അത് കളിയിലായിരിക്കണമെന്ന് ആരാധകര്‍ ഉപദേശിക്കുന്നു. പാവങ്ങളുടെ വിരാട് കോഹ്‌ലിയാണ് ഹഫീസെന്ന് ചില ആരാധകര്‍ താരത്തെ ട്രോളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com