ആരാധകര്‍ക്ക് ആവേശം; ഐഎസ്എല്‍ കിക്കോഫ് കൊച്ചിയില്‍; തുടക്കം ബ്ലാസ്റ്റേഴ്‌സ്- എടികെ ക്ലാസിക്കോടെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം എഡിഷന്‍ പോരാട്ടങ്ങള്‍ ഒക്ടോബര്‍ 20ന് ആരംഭിക്കും
ആരാധകര്‍ക്ക് ആവേശം; ഐഎസ്എല്‍ കിക്കോഫ് കൊച്ചിയില്‍; തുടക്കം ബ്ലാസ്റ്റേഴ്‌സ്- എടികെ ക്ലാസിക്കോടെ
Updated on
1 min read

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം എഡിഷന്‍ പോരാട്ടങ്ങള്‍ ഒക്ടോബര്‍ 20ന് ആരംഭിക്കും. ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മിലാണ്. കഴിഞ്ഞ സീസണിലും ബ്ലാസ്‌റ്റേഴ്‌സ്- എടികെ പോരാട്ടമായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു കഴിഞ്ഞ തവണ മത്സരം. 

നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സി 21ന് ആദ്യ മത്സരത്തിനിറങ്ങും. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡാണ് എതിരാളികള്‍. ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തിന് 24ന് ഇറങ്ങും. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. ഈ മത്സരവും കൊച്ചിയിലാണ് നടക്കുന്നത്. 2020 ഫെബ്രുവരി 23നാണ് കേരളത്തിന്റെ അവസാന മത്സരം. ഡെല്‍ഹി ഡൈനാമോസാണ് എതിരാളികള്‍. 

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൂടുതല്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് സംഘാടകര്‍ നടത്തുന്നത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ 90 മത്സരങ്ങളാണുള്ളത്. നവംബര്‍ പത്ത് മുതല്‍ 23 വരെ മത്സരങ്ങളുണ്ടായിരിക്കില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നതിനാലാണ് ഈ മാറ്റം. എല്ലാ മത്സരങ്ങളും രാത്രി 7.30 മുതലാണ് അരംഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com