'ആരെക്കാളും നീയാണ് എന്റെ ലോകം പ്രകാശമയമാക്കിയത്'; ക്രിക്കറ്റ് താരം കരുണ്‍നായര്‍ വിവാഹിതനാകുന്നു; ചിത്രങ്ങള്‍

 ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മലയാളി കരുണ്‍ നായര്‍ വിവാഹിതനാകുന്നു -  ബംഗളൂരു സ്വദേശിനി സനായയാണു വധു
'ആരെക്കാളും നീയാണ് എന്റെ ലോകം പ്രകാശമയമാക്കിയത്'; ക്രിക്കറ്റ് താരം കരുണ്‍നായര്‍ വിവാഹിതനാകുന്നു; ചിത്രങ്ങള്‍
Updated on
1 min read


കൊച്ചി:  ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മലയാളി കരുണ്‍ നായര്‍ വിവാഹിതനാകുന്നു. ബംഗളൂരു സ്വദേശിനി സനായയാണു വധു. ഇന്നലെ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ മോതിരം മാറ്റല്‍ ചടങ്ങ് നടന്നു. 

ബംഗളൂരു സ്വദേശികളായ ജെ.തങ്കരിവാലയുടെയും പരീന്‍ തങ്കരിവാലയുടെയും മകളാണു സനായ. അടുത്ത വര്‍ഷം ജനുവരി 16നു കരുണിന്റെ ജന്മസ്ഥലമായ രാജസ്ഥാനില്‍ വിവാഹം നടക്കും. വലംകയ്യന്‍ ബാറ്റ്‌സ്മാനായ കരുണ്‍ ഇന്ത്യയ്ക്കു വേണ്ടി ആറു ടെസ്റ്റുകള്‍ കളിച്ചു. ഒരു ട്രിപ്പിള്‍ സെഞ്ചുറി ഉള്‍പ്പെടെ 374 റണ്‍സാണ് ഇതുവരെ നേടിയത്.

സനായയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ കരുണ്‍ നായര്‍ പുറത്തുവിട്ടു. ആരെക്കാളും നീയാണ് എന്റെ ലോകം പ്രകാശമയമാക്കിയതെന്നായിരുന്നു കരുണ്‍ ചിത്രത്തിനു നല്‍കിയ തലക്കെട്ട്. വിവാഹമാണെന്ന കാര്യം അറിയിച്ചുകൊണ്ട് കഴിഞ്ഞ ജൂണ്‍ 29നും കരുണ്‍ സനായയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com