ആരോടും പറയരുതെന്‍ പ്രേമത്തിന്‍ ജീവരഹസ്യം..; അയര്‍ലണ്ട് സ്റ്റേഡിയത്തില്‍ മലയാളിപ്പട ( വീഡിയോ)

മത്സരത്തിനിടെ താരങ്ങളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ചെണ്ടയും  പാട്ടുമായി എത്തിയ മലയാളി ആരാധകരുടെ പാട്ടാണ് വൈറലായിരിക്കുന്നത്
ആരോടും പറയരുതെന്‍ പ്രേമത്തിന്‍ ജീവരഹസ്യം..; അയര്‍ലണ്ട് സ്റ്റേഡിയത്തില്‍ മലയാളിപ്പട ( വീഡിയോ)
Updated on
1 min read

ഇന്ത്യ- അയര്‍ലണ്ട് ട്വന്റി 20 മത്സരത്തിനിടെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ തരംഗമാകുമെന്ന് ഡാനിയല്‍ ജോണ്‍ ഒരിക്കലും കരുതിയിരിക്കില്ല. മത്സരത്തിനിടെ താരങ്ങളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ചെണ്ടയും  പാട്ടുമായി എത്തിയ മലയാളി ആരാധകരുടെ പാട്ടാണ് ഫെയ്‌സ് ബുക്കില്‍ ഇപ്പോള്‍ ഡാനിയില്‍ ജോണ്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്്തത്. 

മലയാളികള്‍ ഒരു കാലത്ത് പാടി നടന്ന ആരോടും  പറയരുത് പ്രേമത്തിന്‍ ജീവരഹസ്യം എന്ന പാട്ടാണ് ഗ്രൗണ്ട് സ്റ്റാഫായ വിദേശ വനിതക്ക് മുന്നില്‍ മലയാളികള്‍ ആടിത്തകര്‍ത്തത്. ഇതിനകം രണ്ട് ലക്ഷത്തോളം ആരാധാകരാണ് വീഡിയോ കണ്ടത്..

മലയാളികളുടെ പാട്ട്‌കേട്ട് ചിരിയടക്കാനാവാതെ നില്‍ക്കുന്ന വിദേശ വനിതയെയും വീഡിയോയില്‍ കാണാം. അയര്‍ലണ്ടിനെതിരായ ആദ്യ ട്വന്റി മത്സരത്തിനിടെയാണ് സംഭവം.

മലയാളി ആരാധകരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com