ആഴ്‌സണലായിരുന്നു എന്റെ ടീം, മാതൃകയാക്കിയത്‌ ഹെന്‍റിയെ, മാഞ്ചസ്‌റ്റര്‍ താരം പോഗ്‌ബ പറയുന്നു

തുടക്കത്തില്‍ ഞാന്‍ ആഴ്‌സണല്‍ ഫാനായിരുന്നു. ആഴ്‌സണലില്‍ കളിക്കുന്ന ഫ്രഞ്ച്‌ താരങ്ങള്‍ തന്നെയാണ്‌ അതിന്‌ കാരണം
ആഴ്‌സണലായിരുന്നു എന്റെ ടീം, മാതൃകയാക്കിയത്‌ ഹെന്‍റിയെ, മാഞ്ചസ്‌റ്റര്‍ താരം പോഗ്‌ബ പറയുന്നു
Updated on
1 min read



ലണ്ടന്‍: കുട്ടിക്കാലത്ത്‌ ആഴ്‌സണലിന്റെ ആരാധകനായിരുന്നു താനെന്ന്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ മധ്യനിര താരം പോഗ്‌ബ. തിയറി ഹെന്‍ റിയായിരുന്നു അന്ന്‌ തന്റെ ആരാധനാപാത്രമെന്നും ഫ്രഞ്ച്‌ താരം പറയുന്നു.

സത്യം പറഞ്ഞാല്‍ തുടക്കത്തില്‍ ഞാന്‍ ആഴ്‌സണല്‍ ഫാനായിരുന്നു. ആഴ്‌സണലില്‍ കളിക്കുന്ന ഫ്രഞ്ച്‌ താരങ്ങള്‍ തന്നെയാണ്‌ അതിന്‌ കാരണം. ഞാനും എന്റെ ഒരു സഹോദരനും ആഴ്‌സണല്‍ ഫാനായിരുന്നു. എന്റെ മറ്റ്‌ സഹോദരന്മാര്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ആരാധകരും. തിയറി ഹെന്‍ റിയുടെ കളി കണ്ടാണ്‌ ഞാന്‍ ആഴ്‌സണല്‍ ഫാനായത്‌. എന്നാല്‍ പിന്നെ ഞാന്‍ ആഴ്‌സണല്‍ വിട്ടു. എന്റെ മറ്റ്‌ സഹോദരന്മാരുടെ ഒപ്പം കൂടി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിന്തുണച്ചു, പോഗ്‌ബ പറഞ്ഞു.

അലക്‌സ്‌ ഫെര്‍ഗൂസന്‌ കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ കളിക്കുമ്പോഴാണ്‌ പോഗ്‌ബ ഓള്‍ഡ്‌ ട്രഫോര്‍ഡിലേക്ക്‌ എത്തുന്നത്‌. എന്നാല്‍ വിരലിലെണ്ണാവുന്ന കളി മാത്രം ഇവിടെ കളിച്ച പോഗ്‌ബ 2011-12ല്‍ പോഗ്‌ബ യുവന്റ്‌സിലേക്ക്‌ പോയി. 2016ല്‍ മൗറിഞ്ഞോയാണ്‌ പോഗ്‌ബയെ വീണ്ടും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിലെത്തിക്കുന്നത്‌. പോഗ്‌ബ ഇംഗ്ലണ്ടിലേക്ക്‌ എത്തിയപ്പോഴേക്കും ഹെന്‍ റി ആഴ്‌സണല്‍ വിട്ട്‌ ബാഴ്‌സയിലേക്ക്‌ ചേക്കേറിയിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com