ആവേശം കൂടുമ്പോള്‍ പീപ്പി ഊതും, ലോകകപ്പ് വേദിയെ ഇളക്കിമറിച്ച് അമ്മൂമ്മ, കയ്യടി; വീഡിയോ 

പ്രായം ആവേശത്തിന് ഒരു തടസ്സവുമല്ല എന്ന് തെളിയിക്കുന്നതാണ് ഈ മുതിര്‍ന്ന സ്ത്രീയുടെ പ്രകടനം
ആവേശം കൂടുമ്പോള്‍ പീപ്പി ഊതും, ലോകകപ്പ് വേദിയെ ഇളക്കിമറിച്ച് അമ്മൂമ്മ, കയ്യടി; വീഡിയോ 
Updated on
1 min read

ലണ്ടന്‍:ക്രിക്കറ്റ് മത്സരവേദികളില്‍ കാണികളുടെ വ്യത്യസ്ത പ്രകടനങ്ങള്‍ നിരവധി തവണ വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്. മത്സരവേദിയെ വിവാഹവാഗ്ദാനം നല്‍കുന്നതിനുളള സ്ഥലമാക്കി മാറ്റിയ കാമുകന്റേത് ഉള്‍പ്പെടെയുളള കാണികളുടെ വികാരപ്രകടനങ്ങള്‍ ഏറെ ചര്‍ച്ചയായിട്ടുമുണ്ട്.ഇന്ത്യ-ബംഗ്ലാദേശ്  ലോകകപ്പ് മല്‍സരത്തിനിടെ താരമായി മാറുന്നത് ഒരു അമ്മൂമ്മയാണ്. 

പ്രായം ആവേശത്തിന് ഒരു തടസ്സവുമല്ല എന്ന് തെളിയിക്കുന്നതാണ് ഈ മുതിര്‍ന്ന സ്ത്രീയുടെ പ്രകടനം. അത്രമേല്‍ ഇവര്‍ കളി ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖത്ത് ത്രിവര്‍ണപതാക വരച്ചിട്ടുണ്ട്. നെറ്റിയില്‍ വലിയ പൊട്ട്. കയ്യില്‍ ചെറിയ പീപ്പി. ആവേശം കൂടുമ്പോള്‍ പീപ്പി ഊതുന്നതാണ് ക്യാമറ കണ്ണുകളില്‍ പതിഞ്ഞത്.ക്രിക്കറ്റ് അമ്മൂമ്മ കയ്യടി നേടിയെങ്കിലും ഇത് ആരാണെന്ന് കണ്ടുപിടിക്കാന്‍ പാടുപെടുകയാണ് സോഷ്യല്‍ ലോകം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com