ആവേശപ്പോരിന് മണിക്കൂറുകള്‍ മാത്രം; വലയ്ക്ക് മുന്നില്‍ ധീരജ്

ആവേശപ്പോരിന് മണിക്കൂറുകള്‍ മാത്രം; വലയ്ക്ക് മുന്നില്‍ ധീരജ്

ആതിഥേയരായ കേരള ബ്ലാസ്‌റ്റേഴ്‌സ് എ ലീഗ് ടീം മെല്‍ബണ്‍ സിറ്റിയുമായി ഇന്ന് ഉദ്ഘാടന പോരാട്ടത്തില്‍ ഏറ്റുമുട്ടും
Published on

ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്റിന്റെ ആവേശത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ആതിഥേയരായ കേരള ബ്ലാസ്‌റ്റേഴ്‌സ് എ ലീഗ് ടീം മെല്‍ബണ്‍ സിറ്റി എഫ്.സിയുമായി ഇന്ന് ഉദ്ഘാടന പോരാട്ടത്തില്‍ ഏറ്റുമുട്ടും. സ്പാനിഷ് ലാ ലിഗ ടീം ജിറോണ എഫ്.സിയാണ് ടൂര്‍ണമെന്റിലെ മറ്റൊരു സംഘം. ഇന്ന് വൈകിട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പോരാട്ടം. 

മത്സരത്തിന് പൂര്‍ണ സജ്ജരായതായി ബ്ലസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക പേജില്‍ ഗോള്‍ വല കാക്കാന്‍ ആര് വേണമെന്ന ചോദ്യവുമായി രംഗത്തെത്തിയിരുന്നു. ആരാധകര്‍ക്ക് നിര്‍ദേശിക്കാന്‍ അവസരമൊരുക്കിയാണ് ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ മത്സരത്തില്‍ യുവ താരവും ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പില്‍ വല കാത്ത് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത ധീരജ് സിങ്‌മൊയ്‌രാങ്‌തെം ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ വലയ്ക്ക് മുന്നിലെത്തും. ടീമിനായി ധീരജിന്റെ അരങ്ങേറ്റ മത്സരമായി ഇന്നത്തെ പോരാട്ടം മാറും. സ്‌കോട്ടിഷ് ക്ലബ് മതര്‍വെല്‍ എഫ്.സിയുടെ ട്രയല്‍സില്‍ പങ്കെടുത്തിട്ടുള്ള ധീരജ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ബേണ്‍മൗത്തിലും പരിശീലനം നടത്തിയാണ് ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com