ആ​​ദ്യം മെസി, ഇപ്പോൾ ബ്രസീലിന്റെ ഈ സൂപ്പർ താരവും; രണ്ട് മാസത്തെ വിലക്കും പിഴയും

കോപ്പ അമേരിക്ക കിരീട ജേതാക്കളായ ബ്രസീലിന്റെ സൂപ്പര്‍ താരത്തിനും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക്
ആ​​ദ്യം മെസി, ഇപ്പോൾ ബ്രസീലിന്റെ ഈ സൂപ്പർ താരവും; രണ്ട് മാസത്തെ വിലക്കും പിഴയും
Updated on
1 min read

റിയോ ഡി ജനീറോ: സമീപ ദിവസങ്ങളിലാണ് കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ അര്‍ന്റീന സൂപ്പര്‍ താരം മെസിക്ക് വിലക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ കോപ്പ അമേരിക്ക കിരീട ജേതാക്കളായ ബ്രസീലിന്റെ സൂപ്പര്‍ താരത്തിനും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക്. 

ബ്രസീസിലിന്റെ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേല്‍ ജീസസിനെയാണ് രണ്ട് മാസത്തേയ്ക്ക് ഫെഡറേഷന്‍ വിലക്കിയത്. 30,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. കോപ്പ അമേരിക്കയിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് മെസിക്ക് മൂന്ന് മാസത്തെ വിലക്കും 50,000 ഡോളര്‍ പിഴയുമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

പരാ​ഗ്വെയ്‌ക്കെതിരെ നടന്ന ഫൈനല്‍ മത്സരത്തിനിടെ നടന്ന സംഭവങ്ങളാണ് ജീസസിന്റെ വിലക്കിനു വഴി വെച്ചത്. ആ മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട ജീസസ് ചുവപ്പു കാര്‍ഡ് ലഭിച്ചു പുറത്തു പോയിരുന്നു. ചുവപ്പു കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് റഫറിയ്‌ക്കെതിരെ ജീസസ് മോശം ആംഗ്യം കാണിച്ചിരുന്നു. പോകുന്ന വഴിയില്‍ സൈഡ് ലൈനില്‍ വച്ച് അസിസ്റ്റന്റ് റഫറിയെ ജീസസ് പിടിച്ചു തള്ളുകയും ചെയ്തു.

ഈ വിഷയത്തില്‍ ജീസസിന് അപ്പീല്‍ ന്ല്‍കാനുള്ള അവകാശമുണ്ട് അതും തള്ളിയാല്‍ സെപ്റ്റംബറില്‍ ബ്രസീലിന് കൊളംബിയ, പെറു എന്നീ ടീമുകളുമായി നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com