'ഇതിലും ഭേദം ഞങ്ങളാണ്...കളി പഠിച്ചുവരുന്നതേയുളളൂ അതാ'; ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ബൗളിങ് ( വീഡിയോ)

'ഇതിലും ഭേദം ഞങ്ങളാണ്...കളി പഠിച്ചുവരുന്നതേയുളളൂ അതാ'; ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ബൗളിങ് ( വീഡിയോ)

യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടി ആരംഭിച്ച ടൂര്‍ണമെന്റിലെ മല്‍സരത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്
Published on

തിലും നന്നായി നാട്ടിന്‍പുറങ്ങളിലെ ക്രിക്കറ്റ് മത്സരങ്ങളില്‍ ഞങ്ങളുടെ പിളേളര് ബൗള്‍ ചെയ്യുമല്ലോ...ട്രോളായും പരിസാഹമായും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ഈ വിഡിയോ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടി ആരംഭിച്ച ടൂര്‍ണമെന്റിലെ മല്‍സരത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ക്ലബുകളാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇതില്‍ റൊമാനിയക്കാരന്‍ പവേല്‍ ഫ്‌ളോറിന് എന്ന താരത്തിന്റെ ബൗളിങ്ങാണ് വൈറലാകുന്നത്. ആദ്യമായി ബോള്‍ ചെയ്യാന്‍ പോകുന്ന ഒരാളെ പോലെയാണ് ഇയാള്‍ മല്‍സരത്തില്‍ പങ്കെടുത്തത്. റൊമാനിയന്‍ ക്ലബായ ക്ലുയ് ക്രിക്കറ്റ് ക്ലബിനെയാണ് ഫ്‌ളോറിന്‍ പ്രതിനിധീകരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡ്രക്‌സ് ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിലായിരുന്നു ഫ്‌ളോറിന്റെ അമ്പരപ്പിക്കുന്ന ബൗളിങ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com