ഇതുവരെ ലഭിച്ചതില്‍ വെച്ച് മികച്ച ട്രോഫികള്‍ പങ്കുവെച്ച് രഹാനെ; ഏറ്റവും വലിയ നേട്ടം ആ കുഞ്ഞുടുപ്പിട്ടിരിക്കുന്നത് എന്ന് ആരാധകര്‍

ഇതുവരെ ലഭിച്ചതില്‍ വെച്ച് മികച്ച ട്രോഫികള്‍ എന്ന് പങ്കുവെച്ച് രഹാനെ തന്റെ ട്രോഫി ഷെല്‍ഫിന്റെ ഫോട്ടോയാണ് പങ്കുവെച്ചത്
ഇതുവരെ ലഭിച്ചതില്‍ വെച്ച് മികച്ച ട്രോഫികള്‍ പങ്കുവെച്ച് രഹാനെ; ഏറ്റവും വലിയ നേട്ടം ആ കുഞ്ഞുടുപ്പിട്ടിരിക്കുന്നത് എന്ന് ആരാധകര്‍
Updated on
1 min read

മുംബൈ: ടെസ്റ്റിലെ ഇന്ത്യയുടെ ഉപനായകന്റെ ഇന്‍സ്റ്റാ പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്. ഇതുവരെ ലഭിച്ചതില്‍ വെച്ച് മികച്ച ട്രോഫികള്‍ എന്ന് പങ്കുവെച്ച് രഹാനെ തന്റെ ട്രോഫി ഷെല്‍ഫിന്റെ ഫോട്ടോയാണ് പങ്കുവെച്ചത്. അതില്‍ കളിപ്പാട്ടവും വായില്‍ വെച്ച് ഒരാള്‍ കൂടി ഇരിക്കുന്നുണ്ട്. 

ക്രിക്കറ്റ് മൈതനത്ത് പുറത്തെടുത്ത മികവിലൂടെ ലഭിച്ച ട്രോഫികള്‍ക്ക് ഒപ്പം തന്റെ മകളേയും ഇരുത്തിയാണ് രഹാനെ ഫോട്ടോ പങ്കുവെക്കുന്നത്. ഫോട്ടോയും തലക്കെട്ടും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് രഹാനേക്കും രാധികയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. ആര്യാ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. ആര്യക്കൊപ്പം കളിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും രഹാനെ പലപ്പോഴായി ആരാധകര്‍ക്കൊപ്പം പങ്കുവെച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ajinkya Rahane (@ajinkyarahane) on

ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മടങ്ങി എത്താനുള്ള താത്പര്യം അടുത്തിടെ രഹാനെ പങ്കുവെച്ചിരുന്നു. പാലില്‍ നിന്ന് ഈച്ചയെ എടുത്ത് കളയും പോലെയാണ് രഹാനെയെ ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കിയത് എന്ന് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com