ഇതൊക്കെ നിസ്സാരം ; വൈഡിനെ ചാടിയിറങ്ങി കൂളായി 'അതിര്‍ത്തി' കടത്തി ഷെഫാലി ; വീഡിയോ വൈറല്‍

ശ്രീലങ്കയുടെ  ശശികല സിരിവര്‍ധനയ്‌ക്കെതിരെയാണ് ഷെഫാലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്
ഇതൊക്കെ നിസ്സാരം ; വൈഡിനെ ചാടിയിറങ്ങി കൂളായി 'അതിര്‍ത്തി' കടത്തി ഷെഫാലി ; വീഡിയോ വൈറല്‍
Updated on
1 min read

മെല്‍ബണ്‍ : വനിതാ ട്വന്റി-20 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം തുടരുകയാണ് ഇന്ത്യയുടെ കൗമാരതാരം ഷെഫാലി വര്‍മ്മ. ടൂര്‍ണമെന്റിലെ നാലു വിജയങ്ങള്‍ക്ക് പിന്നിലും ഷെഫാലിയുടെ ബാറ്റിംഗ് മികവായിരുന്നു ഇന്ത്യയ്ക്ക് തുണയായത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. 

ഈ മല്‍സരത്തില്‍ ഷെഫാലി 34 പന്തില്‍ 47 റണ്‍സാണെടുത്തത്. ഇതില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നു. ഈ മല്‍സരത്തില്‍ അത്യപൂര്‍വ്വമായ ഒരു ഷോട്ടിലൂടെ ബൗണ്ടറി നേടിയതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 

ശ്രീലങ്കയുടെ ഒമ്പതാം ഓവറില്‍ ശശികല സിരിവര്‍ധനയ്‌ക്കെതിരെയാണ് ഷെഫാലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. ശശികലയുടെ വൈഡ് ബോള്‍ ഓഫ് സ്റ്റംപിന് വെളിയിലിറങ്ങി ബൗണ്ടറിയിലേക്ക് പായിക്കുകയായിരുന്നു. വിക്കറ്റ് കീപ്പറുടെയും ഫൈന്‍ ലെഗ് ഫീല്‍ഡറുടെയും തലയ്ക്ക് മുകളിലൂടെയായിരുന്നു ഷെഫാലിയുടെ ഷോട്ട്. 

മല്‍സരത്തില്‍ ഷെഫാലി 47 റണ്‍സിന് പുറത്തായി. അര്‍ഹിക്കുന്ന അര്‍ധസെഞ്ച്വറിക്ക് തൊട്ടടുത്ത് വെച്ച് റണ്‍ഔട്ടാകുകയായിരുന്നു. ലോകകപ്പിലെ റണ്‍വേട്ടയില്‍ ഷെഫാലി രണ്ടാംസ്ഥാനത്താണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com