ഇത് കോഹ്‌ലിയല്ലേ? ടര്‍ക്കിഷ് വെബ് സീരീസിലെ 'കോഹ്‌ലിയെ' ചൂണ്ടി മുഹമ്മദ് അമീര്‍, ആരാധകരും ഞെട്ടി

ഇത് കോഹ്‌ലിയല്ലേ? ടര്‍ക്കിഷ് വെബ് സീരീസിലെ 'കോഹ്‌ലിയെ' ചൂണ്ടി മുഹമ്മദ് അമീര്‍, ആരാധകരും ഞെട്ടി

തുര്‍ക്കിയില്‍ ഏറെ ജനശ്രദ്ധയാകര്‍ശിച്ച ഡിറിലിസ് എര്‍ത്തുഗ്രുല്‍ ഗാസി എന്ന വെബ് സീരീസിലെ കഥാപാത്രത്തെ ചൂണ്ടിയാണ് പാക് പേസറിന്റെ ചോദ്യം
Published on

കറാച്ചി: കോഹ് ലി വെബ് സീരീസില്‍ അഭിനയിച്ചോ? പാക് പേസര്‍ മുഹമ്മദ് അമീറിന്റെ ചോദ്യവും, ഒപ്പം ചേര്‍ത്ത ഫോട്ടോയും കണ്ടാല്‍ ആരുമൊന്ന് സംശയിച്ച് പോവും...അത് ഇന്ത്യന്‍ നായകന്‍ കോഹ് ലി തന്നെ അല്ലേയെന്ന്...

തുര്‍ക്കിയില്‍ ഏറെ ജനശ്രദ്ധയാകര്‍ശിച്ച ഡിറിലിസ് എര്‍ത്തുഗ്രുല്‍ ഗാസി എന്ന വെബ് സീരീസിലെ കഥാപാത്രത്തെ ചൂണ്ടിയാണ് പാക് പേസറിന്റെ ചോദ്യം. ടര്‍ക്കിഷ് നടനും നിര്‍മാതാവുമായ ജാവിത് ജെതിന്‍ ഗുണറെ കണ്ടാല്‍ അത് കോഹ് ലിയല്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കുമാവില്ല...

ജാവിത് ജെതിന്റെ ചിത്രം പങ്കുവെച്ച് കോഹ്‌ലി കുറിച്ചത് ഇങ്ങനെ, ഇത് നിങ്ങളാണോ? എനിക്ക് കണ്‍ഫ്യൂഷനായി..ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാന്‍ ഒന്നാമന്റെ പിതാവ് എര്‍ത്തുഗ്രുല്‍ ഗാസിയുടെ വീരസാഹസിക കഥകളെ കുറിച്ച് പറയുന്ന സീരീസാണ് ഡിറിലിസ് എര്‍ത്തുഗ്രുല്‍ ഗാസി. അഞ്ച് സീസണുകളിലായി 448 എപ്പിസോഡുകളാണ് സീരസിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com