ഇത് ചരിത്രം!; ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവര്‍

ലോകകപ്പ് ഫൈനല്‍ സൂപ്പര്‍ ഓവറിലേക്ക്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരം സമനിലയില്‍ കലാശിച്ചു.
ഇത് ചരിത്രം!; ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവര്‍
Updated on: 
1 min read

ലോകകപ്പ് ഫൈനല്‍ സൂപ്പര്‍ ഓവറിലേക്ക്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരം സമനിലയില്‍ കലാശിച്ചു. ഇനി 242 വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍സെടുത്തു. 


86 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍സമാരെ നഷ്ടമായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ബെന്‍ സ്‌റ്റോക്‌സ്‌ജോസ് ബട്‌ലര്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ 60 പന്തില്‍ 59 റണ്‍സെടുത്ത ബട്‌ലര്‍ പുറത്തായാതോടെ ഇംഗ്ലണ്ട് വീണ്ടും പരുങ്ങലിലായി. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ ടിം സൗത്തി ക്യാച്ചെടുത്തായിരുന്നു ബട്‌ലറിന്റെ മടക്കം. ഇതിന് പിന്നാലെ ബെന്‍ സ്റ്റോക്‌സും മടങ്ങി. ഇവര്‍ 110 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 

ജെയ്‌സണ്‍ റോയി (20 പന്തില്‍ 17), ജോ റൂട്ട് (30 പന്തില്‍ ഏഴ്), ജോണി ബെയര്‍സ്‌റ്റോ (55 പന്തില്‍ 36), ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (22 പന്തില്‍ ഒന്‍പത്) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 


നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് 29 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആദ്യം പുറത്തായി. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ നിക്കോള്‍സിനൊപ്പം 29 റണ്‍സിന്റെ കൂട്ടകെട്ടാണ് ഗുപ്റ്റിലുണ്ടാക്കിയത്. 

പിന്നീട് കെയ്ന്‍ വില്ല്യംസണ്‍ന്റെ ഊഴമായിരുന്നു. 53 പന്തില്‍ 30 റണ്‍സ് അടിച്ച വില്ല്യംസണ്‍ പ്ലങ്കറ്റിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി. രണ്ടാം വിക്കറ്റില്‍ നിക്കോള്‍സിനൊപ്പം 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വില്ല്യംസണ്‍ മടങ്ങിയത്. 

അര്‍ധ സെഞ്ചുറിയുമായി മികച്ച ഫോമില്‍ മുന്നേറുകയായിരുന്ന നിക്കോള്‍സ് ആയിരുന്നു പ്ലങ്കറ്റിന്റെ രണ്ടാം ഇര. 77 പന്തില്‍ 55 റണ്‍സെടുത്ത നിക്കോള്‍സ് ബൗള്‍ഡ് ആയി. പിന്നീട് റോസ് ടെയ്‌ലറിലായിരുന്നു കിവീസിന്റെ പ്രതീക്ഷ. എന്നാല്‍ ടെയ്‌ലറെ പുറത്താക്കി മാര്‍ക്ക്വുഡ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 31 പന്തില്‍ 15 റണ്‍സെടുത്ത ടെയ്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.

നീഷാമായിരുന്നു അഞ്ചാമതായി പുറത്തായത്. 25 പന്തില്‍ 19 റണ്‍സെടുത്ത നീഷാമിനെ പ്ലങ്കറ്റ് റൂട്ടിന്റെ കൈയിലെത്തിച്ചു. പ്ലങ്കറ്റിന്റെ പന്തില്‍ ഫോര്‍ നേടിയ നീഷാം അടുത്ത പന്തില്‍ ഔട്ടാകുകയായിരുന്നു. 

ആറാം വിക്കറ്റില്‍ ഗ്രാന്‍ഡ്‌ഹോമും ടോം ലാഥവും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 16 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ പുറത്താക്കി വോക്‌സ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 56 പന്തില്‍ 47 റണ്‍സെടുത്ത ടോം ലാഥത്തിന്റേയും ചെറുത്തുനില്‍പ്പ് അവസാനിച്ചു. അതും ക്രിസ് വോക്‌സിനായിരുന്നു വിക്കറ്റ്. നാല് റണ്‍സെടുത്ത് മാറ്റ് ഹെന്റി ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡ് ആയി. സാന്റ്‌നറും ബോള്‍ട്ടും പുറത്താകാതെ നിന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER