ഇത് വേദന തരുന്നു, പുതിയ ഹെയര്‍സ്റ്റൈലിന് പിന്നിലെ രഹസ്യം പറഞ്ഞ് ജഡേജ

480 ദിവസത്തിന് ശേഷം കളത്തിലെത്തിയ ജഡേജ പ്രകടനം കൊണ്ട് മാത്രമല്ല, ആ ഹെയര്‍സ്റ്റൈല്‍ കൊണ്ടും ആരാധകരില്‍ കൗതുകം നിറച്ചിരുന്നു
ഇത് വേദന തരുന്നു, പുതിയ ഹെയര്‍സ്റ്റൈലിന് പിന്നിലെ രഹസ്യം പറഞ്ഞ് ജഡേജ
Updated on
1 min read

480 ദിവസം ഞാന്‍ കാത്തു നിന്നു... ഇന്ത്യന്‍ കുപ്പായത്തിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കിയതിന് ശേഷം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 480 ദിവസത്തിന് ശേഷം കളത്തിലെത്തിയ ജഡേജ പ്രകടനം കൊണ്ട് മാത്രമല്ല, ആ ഹെയര്‍സ്റ്റൈല്‍ കൊണ്ടും ആരാധകരില്‍ കൗതുകം നിറച്ചിരുന്നു.

തന്റെ പുതിയ ലുക്കിന് പിന്നില്‍ എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് ജഡേജ. ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറാണ് ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആ ലുക്ക് ചെയ്ഞ്ചിനെ കുറിച്ചുള്ള ചോദ്യം ജഡേജയോട് ചോദിക്കുന്നത്. 

ഇതിന് മുന്‍പുണ്ടായിരുന്ന ഹെയര്‍സ്റ്റൈല്‍ കുറേ നാളായി ഞാന്‍ കൊണ്ടുനടക്കുകയായിരുന്നു. ഒരു രണ്ടര മാസത്തോളം ആ ലുക്കില്‍ മാറ്റം വരുത്തിയില്ല. അതുകൊണ്ട് ഒരു മാറ്റത്തിന് വേണ്ടിയാണ് ഈ ഹെയര്‍സ്റ്റൈലില്‍ പരീക്ഷിച്ചതെന്ന് ജഡേജ പറയുന്നു. 

ഇന്ത്യ-ബംഗ്ലാദേശ് കളിക്കിറങ്ങിയപ്പോള്‍ തന്നെ ജഡേജയുടെ നീണ്ടുകിടക്കുന്ന തലമുടിയിലേക്കും കട്ട താടിയിലേക്കും ആരാധകരുടെ ശ്രദ്ധ എത്തിയിരുന്നു. എന്നാല്‍ മുടി ഒതുക്കാന്‍ വേണ്ട തല എപ്പോഴും ചലിപ്പിക്കുന്നതോടെ കഴുത്ത് വേദന അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ ഈ ഹെയര്‍സ്റ്റൈലിലെ അവസാന ദിവസമാകാം ഇത്. നാളെ മുതല്‍ മറ്റൊരു രൂപത്തിലാവാം നിങ്ങള്‍ എന്നെ കാണുക എന്നും ജഡേജ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com